- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഇഡി' ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ശത്രു സംഹാരായുധം: റോയ് അറയ്ക്കല്‍
നുണക്കഥകള്‍ മെനഞ്ഞുണ്ടാക്കി നിരവധി പൗരാവകാശപ്രവര്‍ത്തകരെയും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ബിസിനസുകാരെയും ഇഡി തടവിലാക്കിയിരിക്കുന്നു
കോഴിക്കോട്: കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രാജ്യം ഭരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ശത്രു സംഹാരായുധമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരേ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരെയും വിരട്ടി നിര്‍ത്താനുള്ള മര്‍ദ്ദനോപകരണമായാണ് ഇഡി ഉള്‍പ്പെടെയുള്ള ഏജന്‍സികളെ ഉപയോഗിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയെയും രാഹുലിനെയും മണിക്കൂറുകള്‍ ചോദ്യം ചെയ്ത സംഭവം അവരുടെ ദുഷ്ടലാക്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണ്. കിഫ്ബിയുടെ പേരു പറഞ്ഞ് സംസ്ഥാനത്തെ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെയും ഇടതു സര്‍ക്കാരിനെയും വേട്ടയാടാനാണ് ഇഡിയുടെ പുതിയ നീക്കം. നുണക്കഥകള്‍ മെനഞ്ഞുണ്ടാക്കി നിരവധി പൗരാവകാശ പ്രവര്‍ത്തകരെയും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ബിസിനസുകാരെയും ഇഡി തടവിലാക്കിയിരിക്കുന്നു.
അതേസമയം, ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കോടികളൊഴുക്കുന്ന ബിജെപിസംഘപരിവാര നേതാക്കളെ ഇഡി കണ്ട ഭാവമില്ല. സംസ്ഥാനത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോടികഴൊക്കിയ സംഭവത്തില്‍ കെ സുരേന്ദ്രനുമായി ബന്ധപ്പെട്ട 400 കോടിയുടെ കൊടകര കള്ളപ്പണക്കേസ് അന്വേഷിക്കുന്നില്ല എന്നതു തന്നെ അവരുടെ താല്‍പ്പര്യം വ്യക്തമാക്കുന്നു. എതിരാളികളെയും വിമര്‍ശകരെയും വേട്ടയാടാനുള്ള ഉപകരണമായി ഇഡിയെ ഉപയോഗപ്പെടുത്തുന്നതില്‍ നിന്നു ബിജെപി ഭരണകൂടം പിന്മാറണമെന്ന് റോയ് അറയ്ക്കല്‍ ആവശ്യപ്പെട്ടു.
RELATED STORIES
ഗസക്ക് ഐക്യദാര്‍ഢ്യം; 2026 ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍...
19 Dec 2024 7:26 AM GMTഅമിത്ഷായുടെ വിവാദ വീഡിയോ ഷെയര്‍ ചെയ്തു; കോണ്‍ഗ്രസ് നേതാക്കള്‍ക്ക്...
19 Dec 2024 6:50 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTപ്ലസ് വണ്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്...
19 Dec 2024 6:28 AM GMTഗുരുതരാവസ്ഥയിലുള്ളവരെ മാത്രം മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ ...
19 Dec 2024 6:27 AM GMTഗതാഗത നിയമ ലംഘകരെ പൂട്ടാന്‍ പോലിസ്; എഐ ക്യാമറകള്‍ സ്ഥാപിക്കും;...
19 Dec 2024 6:17 AM GMT