Latest News

സാമ്പത്തിക ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളുടെ വിവരങ്ങൾ ഇഡി ധനമന്ത്രാലയത്തിന് കൈമാറി

സാമ്പത്തിക ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളുടെ വിവരങ്ങൾ ഇഡി ധനമന്ത്രാലയത്തിന് കൈമാറി
X

തൃശൂര്‍ : കരുവന്നൂര്‍ ബാങ്കിന് സമാനമായ രീതിയിലുളള സാമ്പത്തിക ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളുടെ വിവരങ്ങള്‍ ഇഡി ധനമന്ത്രാലയത്തിന് കൈമാറി. അയ്യന്തോള്‍, തുമ്പൂര്‍, നടക്കല്‍, മാവേലിക്കര, മൂന്നിലവ്, കണ്ടല, പെരുങ്കാവിള, മൈലപ്ര, ചാത്തന്നൂര്‍, മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കുകള്‍, ബിഎസ്എന്‍എല്‍ എന്‍ജിനിയേഴ്‌സ് സഹകരണ ബാങ്ക്, കോന്നി റീജണല്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ ക്രമക്കേട് നടന്നുവെന്നാണ് ഇഡി റിപോര്‍ട്ട് നല്‍കിയത്.

ധനമന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പിനാണ് വിവരങ്ങള്‍ കൈമാറിയത്. സഹകരണ നിയമങ്ങള്‍ ലംഘിച്ച് വന്‍ തുക അംഗങ്ങളല്ലാത്തവര്‍ക്ക് വായ്പ നല്‍കി, പുറത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചു തുടങ്ങിയ നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇഡി റിപോര്‍ട്ട് നല്‍കിയത്. ഉന്നത സിപിഎം നേതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇടപാടുകള്‍ നടന്നതെന്നും ഓഡിറ്റിംഗിലും ക്രമക്കേട് നടന്നുവെന്നും ഇഡി റിപോര്‍ട്ടിലുണ്ട്. നേരത്തെ ഈ വിവരം ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it