Latest News

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മന്ത്രിയുടെ വസതിയില്‍ ഇ ഡി പരിസോധന

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മന്ത്രിയുടെ വസതിയില്‍ ഇ ഡി പരിസോധന
X

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ വസതിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ പേരില്‍ നടക്കുന്ന പരിശോധനയാണ് അതില്‍ അവസാനത്തേത്.

മഹാരാഷ്ട്ര ഗതാഗത മന്ത്രി അനില്‍ പറബിന്റെ വസതിയിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്.

പൂന, മുംബൈ, ദപോലി തുടങ്ങി ഏഴ് കേന്ദ്രങ്ങളിലാണ് പരിശോധന. കള്ളപ്പണം വെളുപ്പിക്കല്‍ കേസനുസരിച്ച് ഇദ്ദേഹത്തിനെതിരേ ഇ ഡി പുതിയ ഒരു കേസ് കൂടി ചുമത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായുളള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.

രത്‌നഗിരി ജില്ലയിലെ ദപോളിയില്‍ അനില്‍ പരബ് ഒരു ഭൂമി വാങ്ങിയെന്നാണ് ആരോപണം. 2017ല്‍ നടന്ന ഈ ഇടപാട് 1 കോടി വിലവരുന്നതാണ്. പക്ഷേ, ഇത് 2019ലാണ് രജിസ്റ്റര്‍ ചെയ്തത്.

മുംബൈയിലെ കേബിള്‍ ഓപറേറ്ററായ സദാനന്ദ് കദത്തിന് 2020ല്‍ ഈ ഭൂമി 1.10 കോടി രൂപക്ക് മറിച്ചുവിറ്റുവെന്നും 2017-2020ല്‍ ഈ ഭൂമിയില്‍ ഒരു റിസോര്‍ട്ട് നിര്‍മിച്ചെന്നും ഇ ഡി പറയുന്നു.

2017ല്‍ തുടങ്ങിയ റിസോര്‍ട്ടിന് 6 കോടി ചെലവായിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണക്ക്.

Next Story

RELATED STORIES

Share it