Sub Lead

കരുവന്നൂരിലെ കള്ളപ്പണം വെളുപ്പിക്കലില്‍ സിപിഐഎമ്മിനെതിരേ നടപടി വേണം: ഇഡി

കരുവന്നൂരിലെ കള്ളപ്പണം വെളുപ്പിക്കലില്‍ സിപിഐഎമ്മിനെതിരേ നടപടി വേണം: ഇഡി
X

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്ലില്‍ സിപിഐഎമ്മിനെതിരെ നടപടി വേണമെന്ന് ഇ ഡി. ഇത് സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും റിസര്‍വ് ബാങ്കിനും കത്ത് നല്‍കി. തട്ടിപ്പില്‍ സിപിഐഎമ്മിനും പങ്കെന്ന് എന്‍ഫോഴ്സ്മെന്റ് ഡയററ്ററേറ്റ് വ്യക്തമാക്കി. കരുവന്നൂര്‍ ബാങ്കില്‍ സിപിഐഎമ്മിന് അഞ്ച് അക്കൗണ്ടുകളെന്ന് ഇ ഡി വ്യക്തമാക്കി. ജില്ലയിലെ 13 സിപിഐഎം ഏരിയ കമ്മറ്റികള്‍ക്ക് 25 അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്. സിപിഐഎം നല്‍കിയ കാണിക്കല്‍ അക്കൗണ്ട് വിവരങ്ങള്‍ പരാമര്‍ശിച്ചില്ല.

അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്, സഹകരണ ബാങ്കുകളില്‍ കണ്ടുവരുന്ന കുഴപ്പങ്ങളുടെ പാഠപുസ്തമാണെന്ന് പ്രഥമദ്യഷ്ടാ വ്യക്തമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കി. സഹകരണ ബാങ്കുകള്‍ സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണ്. കോടീശ്വന്മാര്‍ക്ക് വേണ്ടിയല്ല അവയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

കരുവന്നൂര്‍ കേസിലെ അന്വേഷണം അനന്തമായി നീളാനാകില്ല. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങള്‍ ഉയരുന്നുണ്ട്. സഹകരണ സംഘങ്ങളിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമാകുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. വായ്പാതട്ടിപ്പ് കേസില്‍ സ്വത്തുകള്‍ കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തത് ചോദ്യം ചെയ്ത് പ്രതി അലിസാബ്രി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിരീക്ഷണം.






Next Story

RELATED STORIES

Share it