Latest News

യൂട്യൂബ് ചാനലുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കവുമായി ഈജിപ്ത്

യൂട്യൂബ് ചാനലുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കവുമായി ഈജിപ്ത്
X

കെയ്‌റോ: യൂട്യൂബ്, ബ്ലോഗ് മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കുന്നവര്‍ക്ക് നികുതി ഏര്‍പ്പെടുത്താനൊരുങ്ങി ഈജിപ്ത്. 32,000 ഡോളറിന് മേല്‍ പ്രതിവര്‍ഷം വരുമാനമുണ്ടാക്കുന്നവരാണ് നികുതി നല്‍കേണ്ടത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറഞ്ഞു.


സര്‍ക്കാരിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കാനുദ്ദേശിച്ചാണ് പുതിയ നീക്കം. അറബ് ലോകത്ത് ഇന്റര്‍നെറ്റ് ആക്ടിവിറ്റി ഏറ്റവും കൂടിയ രാജ്യങ്ങളിലൊന്നാണ് ഈജിപ്ത്. ആയിരക്കണക്കിന് യൂ ട്യൂബര്‍മാരും ബ്ലോഗര്‍മാരുമാണ് രാജ്യത്തുള്ളത്. സര്‍ക്കാറിന്റെ പുതിയ തീരുമാനം സെലിബ്രിറ്റികള്‍ക്കാണ് വലിയ തിരിച്ചടിയാവുക. ഫോട്ടോകളും വൈറല്‍ സ്വഭാവമുള്ള പോസ്റ്റുകളും കൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെ നല്ല രീതിയില്‍ പണം സമ്പാദിക്കുന്ന സെലിബ്രിറ്റികള്‍ നല്ല തുക നികുതി നല്‍കേണ്ടിവരും.




Next Story

RELATED STORIES

Share it