Latest News

ഇ കെ മുഹമ്മദ് മുസ്‌ലിയാരുടെ മകന്‍ പകര ഇ കെ അബ്ദുസലാം ഹാജി നിര്യാതനായി

ഇ കെ മുഹമ്മദ് മുസ്‌ലിയാരുടെ മകന്‍ പകര ഇ കെ അബ്ദുസലാം ഹാജി നിര്യാതനായി
X

തിരുര്‍: പരേതനായ വാളകുളം ഇ കെ മുഹമ്മദ് മുസ്‌ലിയാരുടെ മകന്‍ പകര ഇ കെ അബ്ദുസലാം ഹാജി (69) നിര്യാതനായി.

ഖബറടക്കം ചെംബ്ര ജുമുഅഃത്തു ഖബര്‍സ്ഥാനില്‍ ഞായര്‍ 24 രാവിലെ 8ന് നടക്കും.

ഇ കെ അബ്ദുസലാം ഹാജി പാലക്കാട് ജന്നദുല്‍ ഉലൂം കോളേജില്‍നിന്നും ഉലമാ ബിരുദം നേടി. ഇ കെ ഹസ്സന്‍ മുസ്‌ലിയാര്‍, കുണ്ടൂര്‍ അബ്ദുല്‍ കാദര്‍ മുസ്‌ലിയാര്‍ എന്നിവര്‍ ആദ്യഗുരുക്കന്മാര്‍. പിന്നീട് അമ്മാവന്‍മാരായ പകര അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, അരീക്കാട് മുഹമ്മദ് മുസ്ലിയാര്‍, ഹാജ്ജി രാമനാട്ടുക്കര അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, എള്ളാപ്പ കോട്ടക്കല്‍ പറപ്പൂര്‍ സി എച് ഹൈദ്രോസ് മുസ്‌ലിയാര്‍ എന്നിവരില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ചു. ജില്ലയിലെ വിവിധ പള്ളികളിലും ഒറ്റപ്പാലം തൃശൂര്‍ നാട്ടിക പള്ളികളിലും മദ്രസാധ്യപകനായി (ദര്‍സ്സ് ക്ലാസും) ജോലിചെയ്തു. പിന്നീട് ജിദയില്‍ പോസ്റ്റ്ഓഫിസില്‍ കാഷ്യറായി. 'സൗദിവല്‍ക്കരണത്തില്‍ 'ജോലി നഷ്ട്ടപെട്ടു. ദീര്‍ഘകാലം ജിദ്ദയില്‍ അസിസ്റ്റന്റ് ഫര്‍മസിസ്റ്റമായിരുന്നു. ഈ കാലയളവില്‍ ജിദ്ദ ഷറഫിയയില്‍ രാത്രി സമയങ്ങളില്‍ ഖുര്‍ആന്‍ ക്ലാസ് നടത്തിയിരുന്നതായി പ്രവാസികള്‍ പറഞ്ഞു.

ഉമ്മ പരേതയായ കക്കാട്ടേരി ഫാത്തിമ ഹജ്ജുമ്മ, സഹോദരി ഖദീജ ഹജ്ജുമ്മ അതിരുമട. സഹോദരന്‍ ഇ കെ നാസര്‍. ഭാര്യ ചെംബ്ര തേകുംക്കാട്ടില്‍ ഫാത്തിമ. മക്കള്‍ ജുവൈരിയ, സാജിത, അമീറ (തീരുര്‍ ഗവ:സഹകരണ വിഭാഗം ഓഡിറ്റര്‍ സിവില്‍ സേറ്റഷന്‍), നൂറാപര്‍വീന്‍. മരുമക്കള്‍: അബ്ദുലത്തീഫ് ( അബുദാബി), അബ്ദു റഷീദ് ( ബാബു) (ദുബായ് ), മുസ്തഫ (പോളണ്ട്).

Next Story

RELATED STORIES

Share it