Latest News

കണ്ണൂര്‍ വയോധികയെ തലക്കടിച്ച് വീഴ്ത്തി

കണ്ണൂര്‍ വയോധികയെ തലക്കടിച്ച് വീഴ്ത്തി
X

കണ്ണൂര്‍: കണ്ണൂര്‍ വയോധികയെ തലക്കടിച്ച് വീഴ്ത്തി. സംഭവത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. കണ്ണൂര്‍ തലശ്ശേരി സ്വദേശി സുഗതകുമാരിക്കാണ് അടിയേറ്റത്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം.

വീട്ടില്‍ ഒറ്റക്ക് താമസിച്ചിരുന്ന സുഗതകുമാരിയെ രണ്ട് ബംഗാളികള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പ്രതികള്‍ താമസിച്ചിരുന്നത് ഇവരുടെ വീടിനു സമീപമാണ്. തലക്കും നെഞ്ചിനും വലിയ രീതിയില്‍ പരിക്ക് പറ്റിയ സുഗതകുമാരിയുടെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാരാണ് വിവരം പോലിസില്‍ അറിയിച്ചത്. മോഷണശ്രമമാണ് അക്രമത്തിനു കാരണമെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it