Latest News

ഇലക്ട്രിക് കാറുകള്‍ നിരത്തിലിറങ്ങി; വഴിക്കണ്ണുമായി മോട്ടോര്‍ വാഹന വകുപ്പ്

ഇലക്ട്രിക് കാറുകള്‍ നിരത്തിലിറങ്ങി; വഴിക്കണ്ണുമായി മോട്ടോര്‍ വാഹന വകുപ്പ്
X

കല്‍പ്പറ്റ: ജില്ലയിലെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി പരിശോധനകള്‍ കാര്യക്ഷമമാക്കാന്‍ 3 ഇലക്ട്രിക് കാറുകള്‍ കൂടി മോട്ടോര്‍ വാഹന വകുപ്പ് നിരത്തിലിറക്കി. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനായി പുതിയതായി അനുവദിച്ച ഇലക്ട്രിക് കാറുകള്‍ കളക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ നിരത്തുകളില്‍ പരിശോധനയ്ക്കായി ഈ വാഹനങ്ങളുടെ സേവനം പ്രയോജനപ്പെടുത്തും.

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സംസ്ഥാനത്ത് 65 ടാറ്റ നെക്‌സണ്‍ വാഹനങ്ങളാണ് പുതിയതായി നിരത്തിലിറക്കുന്നത്. ഇതില്‍ മൂന്നെണ്ണമാണ് ജില്ലയ്ക്ക് അനുവദിച്ചത്.

വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുതിനായി കല്‍പ്പറ്റ ആര്‍. ടി. ഒ ഓഫിസില്‍ രണ്ട് ചാര്‍ജ്ജിങ് പോയിന്ററുകളും, സുല്‍ത്താന്‍ ബത്തേരി സബ്. ആര്‍. ടി. ഒ ഓഫിസില്‍ ഒരു ചാര്‍ജ്ജിങ് പോയിന്റും സ്ഥാപിച്ചിട്ടുണ്ട്. മാനന്തവാടിയില്‍ ചാര്‍ജ്ജിങ് പോയിന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുകയാണ്.

ഓഫ് റോഡ് ചെക്കിങ്ങിനും ഉതകുന്ന രീതിയിലാണ് വാഹനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

ചടങ്ങില്‍ ജില്ലാ ആര്‍. ടി. ഒ എസ്. മനോജ്, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍. ടി. ഒ എന്‍. തങ്കരാജന്‍, കല്‍പ്പറ്റ ജോയിന്റ് ആര്‍. ടി. ഒ സാജു. എ. ബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it