Latest News

കശ്മീര്‍ വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമങ്ങളും ബുള്‍ഡോസര്‍ രാജും അവസാനിപ്പിക്കണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

കശ്മീര്‍ വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമങ്ങളും ബുള്‍ഡോസര്‍ രാജും അവസാനിപ്പിക്കണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
X

തിരുവനന്തപുരം: കശ്മീര്‍ വിദ്യാര്‍ഥികള്‍ക്കെതിരായി നടന്നുവരുന്ന അതിക്രമങ്ങളെയും കശ്മീരില്‍ സാധാരണക്കാരുടെ വീടുകള്‍ ക്രൂരമായി ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിനെയും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അപലപിച്ചു. കശ്മീര്‍ മുസ് ലിം വിദ്യാര്‍ഥികളെ ഹിന്ദുത്വ ഗുണ്ടാസംഘങ്ങള്‍ ആക്രമിക്കുകയും സര്‍വകലാശാലകളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും കെട്ടിച്ചമച്ച ആരോപണങ്ങളില്‍ അറസ്റ്റ് ചെയ്യുകയും ഹോസ്റ്റലുകളില്‍ നിന്ന് പുറത്താക്കുകയും ഒളിവില്‍ പോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുകയാണ്. ഓരോ അക്രമ സംഭവത്തിന് ശേഷവും സാധാരണക്കാരുടെ വീടുകള്‍ ബുള്‍ഡോസര്‍ രാജിലൂടെയടക്കം തകര്‍ക്കുന്നത് അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റമാണെന്ന് മാത്രമല്ല പ്രദേശത്തെ നിയമവാഴ്ചയുടെ പൂര്‍ണമായ അഭാവവുമാണ് കാണിക്കുന്നത്.

കശ്മീരികളുടെ ഭൂമി, അന്തസ്സ്, ഭാവി എന്നിവ അവരില്‍ നിന്ന് കവര്‍ന്നെടുക്കാനുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെ തുടര്‍ച്ചയായ പദ്ധതികളാണ് അവിടെ നടക്കുന്നത്. വീടുകള്‍ തകര്‍ക്കുന്നതും വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യുന്നതും കൂട്ടായ ശിക്ഷാനടപടികളും ഉടന്‍ അവസാനിപ്പിക്കണം. സാധാരണ കശ്മീരികളുടെ ജീവിതം നശിപ്പിച്ചുകൊണ്ടുള്ള പ്രതികാര നടപടികള്‍ സുരക്ഷാവീഴ്ചകളുടെ യാഥാര്‍ത്ഥ്യം മറച്ചുവെക്കാനോ, പ്രദേശത്ത് ശാശ്വത സമാധാനം കെട്ടിപ്പടുക്കാനോ ഗുണം ചെയ്യില്ല. യഥാര്‍ത്ഥ കുറ്റവാളികളെ ശിക്ഷിക്കണമെന്നും നിരപരാധികളായ പൗരന്മാരെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് നഈം ഗഫൂര്‍ സംസാരിച്ചു.



Next Story

RELATED STORIES

Share it