- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്‍ജിനീയറിങ് വിദ്യാഭ്യാസം ഉടച്ചുവാര്‍ക്കും: മന്ത്രി കെ ടി ജലീല്‍
എ പി ജെ അബ്ദുള്‍കലാം സാങ്കേതികസര്‍വകലാശാലയുടെ അഞ്ചാം ബാച്ചിന്റെ ആദ്യദിന ക്ലാസുകള്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി വിദ്യാര്‍ഥികളെ ലൈവ് സ്ട്രീമിങ്ങിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനീയറിങ് വിദ്യാഭ്യാസം ഈ അധ്യയനവര്‍ഷം മുതല്‍ ഉടച്ചുവാര്‍ക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ ടി ജലീല്‍ എ പി ജെ അബ്ദുള്‍കലാം സാങ്കേതികസര്‍വകലാശാലയുടെ അഞ്ചാം ബാച്ചിന്റെ ആദ്യദിന ക്ലാസുകള്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി വിദ്യാര്‍ഥികളെ ലൈവ് സ്ട്രീമിങ്ങിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
ഒന്നാം വര്‍ഷ എന്‍ജിനീയറിങ് ക്ലാസുകള്‍ നേരത്തെ ആരംഭിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍, മുന്‍വര്‍ഷത്തേക്കാള്‍ രണ്ടാഴ്ച മുന്‍പേ എന്‍ജിനീയറിങ് പ്രവേശനപരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ക്ലാസ് ആരംഭിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ക്ലാസുകള്‍ ആഗസ്ത് ഒന്നിനാണ് ആരംഭിച്ചത്.
സര്‍വകലാശാലയിലെ ആദ്യബാച്ചിലെ പരീക്ഷാഫലം ജൂലൈ 20ന് പ്രഖ്യാപിക്കുകയും ഒരു മണിക്കൂറിനുള്ളില്‍ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്തു.സെപ്റ്റംബര്‍ ആദ്യവാരത്തോടെ എല്ലാ വിദ്യാര്‍ഥികളുടെയും ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. വിദ്യാര്‍ഥികളുടെ എല്ലാ മാര്‍ക്ക് ലിസ്റ്റുകളും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും നാഷണല്‍ അക്കാദമിക് ഡെപ്പോസിറ്ററിയില്‍ അപ്‌ലോഡ് ചെയ്തു സൂക്ഷിക്കാനുള്ള നടപടികളും പൂര്‍ത്തിയായി വരുന്നു. ഇത് സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചരിത്രത്തിലെ ആദ്യസംഭവമാണെന്ന് മന്ത്രി പറഞ്ഞു.
പരീക്ഷയില്‍ പിന്നാക്കം പോവുന്ന വിദ്യാര്‍ഥികളുടെ ഫലം മെച്ചപ്പെടുത്തുന്നതിന് റെമഡിയല്‍ ക്ലാസുകള്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു. അധ്യാപകരുടെ നിലവാരവും സേവനവേതന വ്യവസ്ഥകളും മെച്ചപ്പെടുത്തുന്നതിന് സര്‍വകലാശാലകളുടെ സ്റ്റാറ്റിയൂട്ട് ഭേദഗതി ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനീയറിങ് മേഖലയോടുള്ള അഭിരുചി വര്‍ധിപ്പിക്കുന്നതിനു രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഇന്‍ഡക്ഷന്‍ പ്രോഗാമോടെയാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് ഇങ്ങനെ ലഭ്യമാകുന്ന അധികസമയം ഇന്റേണ്‍ഷിപ്പിനും സംരംഭകത്വപ്രവര്‍ത്തനങ്ങള്‍ക്കും ബിടെക് ഓണേഴ്‌സിനും മൈനര്‍ കോഴ്‌സുകള്‍ക്കും റെമഡിയല്‍ കോഴ്‌സുകള്‍ക്കും പ്രയോജനപ്പെടുത്താം. ഈ വര്‍ഷം മുതല്‍ പ്രവേശനത്തിന് ബി.ടെക് ഡിഗ്രി നേടുന്നതിന് ആവശ്യമായ ആകെ ക്രെഡിറ്റ് 162 ആക്കി. മുമ്പ് ഇത് 182 ആയിരുന്നു.ഈ വര്‍ഷം മുതല്‍ നൂതനപഠനശാഖകള്‍ ആയ റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമോഷന്‍, ബാച്ചിലര്‍ ഓഫ് ഡിസൈന്‍ തുടങ്ങിയ കോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളില്‍ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കാനായി സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് കോളജുകളിലെ എന്റര്‍പ്രണര്‍ഷിപ്പ് സെല്ലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രവൃത്തികള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ അസാപ് വ്യവസായസ്ഥാപനങ്ങളുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ലഭ്യമാക്കാന്‍ ആരംഭിച്ച വെബ് പോര്‍ട്ടല്‍ വഴി വിവിധ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനും ഇന്റേണ്‍ഷിപ്പുകള്‍ പൂര്‍ത്തിയാക്കുന്നതിനും വേണ്ടി ബ്രേക്ക് ഓഫ് സ്റ്റഡിക്കുള്ള അവസരവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച്, ഏഴ് സെമസ്റ്റുകള്‍ക്കിടയില്‍ നാലുമാസക്കാലം വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിനായി നീക്കിവെച്ചിട്ടുണ്ട്. ഇതിനായി ഒരു സ്റ്റാര്‍ട്ട് അപ് നയം സര്‍വകലാശാല തയാറാക്കിയിട്ടുണ്ട്. സ്‌പോര്‍ട്‌സ്, ആര്‍ട്‌സ്, എന്‍.എസ്.എസ് സെമിനാറുകളില്‍ പങ്കെടുക്കുക, ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുക തുടങ്ങിയവയ്ക്ക് സാങ്കേതിക സര്‍വകലാശാല ആദ്യമായി ഗ്രേസ് മാര്‍ക്കും ആക്ടിവിറ്റി പോയിന്റുകളും നല്‍കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിനും പുരോഗതിക്കും സാങ്കേതികമേഖലയുടെ പങ്ക് വലുതാണെന്നും കേവലബിരുദം നേടുക മാത്രമാകരുത് ലക്ഷ്യമെന്നും മന്ത്രി വിദ്യാര്‍ഥികളെ ഓര്‍മപ്പെടുത്തി.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.രാജശ്രീ എം.എസ്, പ്രോവൈസ് ചാന്‍സലര്‍ ഡോ.എസ്. അയൂബ്, രജിസ്ട്രാര്‍ ഡോ. ജി പി പത്മകുമാര്‍, ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി ഡോ.കെ ഷറഫുദ്ദീന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
RELATED STORIES
ജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMT