- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ സമീകരണം സംഘപരിവാറിനെ സഹായിക്കാന്‍: മൂവാറ്റുപുഴ അഷ്റഫ് മൗലവി
രാഷ്ട്രീയ നേതൃത്വങ്ങളുടെ അപക്വമായ പരാമര്‍ശങ്ങള്‍ ആര്‍എസ്എസ് ഉപയോഗപ്പെടുത്തുന്നു

തിരുവനന്തപുരം: ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ സമീകരണം സംഘപരിവാറിനെ സഹായിക്കാനാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ഭൂരിപക്ഷ വര്‍ഗീയതയെന്ന ആര്‍എസ്എസ് ഫാഷിസത്തെ ന്യൂനപക്ഷ വര്‍ഗീയതയെന്ന ഇരകളുടെ പ്രതിഷേധങ്ങളുമായി സമീകരിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മുസ്ലിംകളെ സംബന്ധിച്ച പ്രസ്താവന യുപി മുഖ്യമന്ത്രി യോഗി പോലും ധ്രൂവീകരണത്തിന് ഉപയോഗപ്പെടുത്തിയിരുന്നു.
കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ സമീകരണം ആര്‍എസ്എസ് കേന്ദ്രങ്ങളുടെ തന്നെ സൃഷ്്ടിയാണ്. പരമത വിദ്വേഷമോ, വംശീയതയോ, ധര്‍മസന്‍സദില്‍ നടത്തിയ പോലുള്ള കലാപാഹ്വാനമോ ന്യൂനപക്ഷങ്ങളില്‍ നിന്നുണ്ടായിട്ടില്ല. രാജ്യത്തെ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും കമ്മ്യുണിസ്റ്റുകളെയും ദലിതുകളെയും നിരന്തരം അക്രമിച്ചുകൊണ്ടിരിക്കുന്ന, ഭീതിതമായ സാഹചര്യത്തില്‍ ന്യൂനപക്ഷ-ഭൂരീപക്ഷ സമീകരണം സംഘപരിവാറിനെ സഹായിക്കാനുള്ളതാണ്. മാത്രമല്ല, സംഘപരിവാറിന്റെ വംശീയ അക്രമങ്ങളെ ജനാധിപത്യപരമായി എതിര്‍ക്കുന്നവരെ വര്‍ഗ്ഗീയ വാദികളായി ചിത്രീകരിക്കുന്ന പ്രവണതയാണ് കാണുന്നത്. ഫാഷിസത്തെ എതിര്‍ക്കുന്നവരെ നിശബ്ദമാക്കാനുള്ള തന്ത്രം കൂടിയാണ് ഈ ഭൂരിപക്ഷ-ന്യൂപക്ഷ ബാലന്‍സിങ്.
ഭരണകൂടം തന്നെ നേരിട്ട് കലാപം നടത്താന്‍ പ്രേരിപ്പിക്കുന്ന നിലയാണ് ഇപ്പോള്‍ കാണുന്നത്. 2002ലെ ഗുജറാത്ത് കലാപ സമയത്ത് ആര്‍എസ്എസ് നേരിട്ട് കലാപം നടത്തിയെങ്കില്‍ ഇപ്പോള്‍ ഭരണകൂടം സ്പോണ്സര് ചെയ്യുന്ന വംശീയ ഉന്മൂലന കലാപങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ശ്രീരാമ നവമി, ഹനുമാന് ജയന്തി ഉള്‍പ്പെടെയുള്ള ആഘോഷ ദിനങ്ങള്‍ സംഘപരിവാരം അന്യമതസ്ഥര്‍ക്കെതിരായ അക്രമങ്ങള്‍ക്ക് തിരഞ്ഞെടുക്കുന്നത് വളരെ ആസൂത്രിതമാണ്.
10 ഓളം സംസ്ഥാനങ്ങളില്‍ ഒരേ സമയം ആക്രമണം നടന്നത് യാദൃശ്ചികമല്ല. ഏകപക്ഷീയമായ കലാപങ്ങളില്‍ ഇരകളെ തന്നെ പ്രതികളാക്കുകയാണ് പോലിസ്. ഇരു കൈകളുമില്ലാത്ത മുസ്ലിം യുവാവ് കല്ലെറിഞ്ഞു എന്നാരോപിച്ച് പ്രതിയാക്കിയിരിക്കുന്നു. ആര്‍എസ്എസ് കേന്ദ്രഭരണത്തിലെത്തിയതോടെ സംസ്ഥാനവും അവരുടെ അജണ്ടയ്ക്കനുസരിച്ചാണ് നീങ്ങുന്നത്. സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് പക്ഷപാതപരമായാണ് പെരുമാറുന്നത്. ആഭ്യന്തര വകുപ്പ് പലതിനെയും ഭയപ്പെടുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അജണ്ടയ്ക്കനുസൃതമായി നമ്മുടെ സംസ്ഥാനവും പാകപ്പെട്ടിരിക്കുന്നു.
ആര്‍എസ്എസ്സിന്റെ വിഭജന അജണ്ടയ്ക്കെതിരേ പൊതുസമൂഹത്തില്‍ നിന്ന് ആര്‍ജ്ജവമുള്ള നിലപാട് ഉണ്ടാവണമെന്നും അതിന് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ നേതൃത്വം നല്‍കുമെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന ഖജാന്‍ജി എ കെ സലാഹുദ്ദീന്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല സംബന്ധിച്ചു.
RELATED STORIES
ട്രെയ്നിൽ 'തുടരും' സിനിമ കണ്ട യുവാവ് കസ്റ്റഡിയിൽ
6 May 2025 12:49 AM GMTലൈംഗികാധിക്ഷേപ കേസിൽ ഷാജൻ സ്കറിയക്ക് ജാമ്യം
5 May 2025 11:53 PM GMTഅപകീര്‍ത്തി കേസ്; മറുനാടന്‍ മലയാളി യൂ ട്യൂബ് ചാനല്‍ ഉടമ ഷാജന് സ്കറിയ ...
5 May 2025 5:11 PM GMTഇന്ത്യ- പാക് സംഘര്‍ഷ സാധ്യത; ബുധനാഴ്ച മോക്ക്ഡ്രില്‍; സംസ്ഥാനങ്ങള്‍ക്ക് ...
5 May 2025 4:59 PM GMT'രാജ്യത്തിന്റെ വിശ്വസ്തര്‍ എല്ലായിപ്പോഴും മുസ് ലിംങ്ങളാണ്,...
5 May 2025 4:51 PM GMTമെഡിക്കല്‍ കോളജില്‍ സുരക്ഷ ഉറപ്പാക്കണം: എസ്ഡിപിഐ
5 May 2025 2:09 PM GMT