Latest News

യൂറോ കപ്പ്; സ്‌പെയിന്‍-ജര്‍മനി ക്വാര്‍ട്ടര്‍; ജോര്‍ജിയക്ക് 4-1ന്റെ തോല്‍വി

യൂറോ കപ്പ്; സ്‌പെയിന്‍-ജര്‍മനി ക്വാര്‍ട്ടര്‍; ജോര്‍ജിയക്ക് 4-1ന്റെ തോല്‍വി
X

കൊളോണ്‍: ജോര്‍ജിയയെ 4-1നു പരാജയപ്പെടുത്തി സ്‌പെയിന്‍ യൂറോ ഫുട്‌ബോള്‍ ക്വാര്‍ട്ടറില്‍ കടന്നു. ഒരു ഗോളിനു പിന്നിലായ ശേഷം തിരിച്ചടിച്ചാണ് സ്‌പെയിന്റെ ജയം. 18ാം മിനിറ്റില്‍ സ്‌പെയിന്‍ താരം ലെ നോര്‍മന്റെ സെല്‍ഫ് ഗോളിലൂടെയാണ് ജോര്‍ജിയ മുന്നിലെത്തിയത്. 39ാം മിനിറ്റില്‍ റോഡ്രിയുടെ ഗോളില്‍ ഒപ്പമെത്തിയ സ്‌പെയിന്‍ ഫേബിയന്‍ റൂയിസ് (51), നിക്കോ വില്യംസ് (75), ഡാനി ഒല്‍മോ (83) എന്നിവരുടെ ഗോളുകളില്‍ വിജയം സ്വന്തമാക്കി.

പന്തവകാശത്തിലും പാസിങ്ങിലുമെല്ലാം സ്‌പെയിന്‍ ബഹുദൂരം മുന്നിലായിരുന്നെങ്കിലും ആദ്യ പകുതിയില്‍ അതിവേഗ പ്രത്യാക്രമണങ്ങളിലൂടെ ജോര്‍ജിയയും ഗോള്‍ ഭീഷണിയുയര്‍ത്തി. ജോര്‍ജിയന്‍ ഗോള്‍കീപ്പര്‍ ഗ്യോര്‍ഗി മമര്‍ദഷ്‌വിലിയുടെ സേവുകളും സ്‌പെയിനെ തടഞ്ഞു നിര്‍ത്തി.

എന്നാല്‍ രണ്ടാം പകുതിയില്‍ സ്‌പെയിനിന്റെ ഉജ്വല മുന്നേറ്റങ്ങള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ആദ്യ യൂറോ ചാംപ്യന്‍ഷിപ് കളിക്കുന്ന ജോര്‍ജിയക്കായില്ല. ജൂലൈ 5ന് ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സ്‌പെയിന്‍ ജര്‍മനിയെ നേരിടും.


Next Story

RELATED STORIES

Share it