Latest News

ദലിത് കടുംബങ്ങളെ കുടിയൊഴിപ്പിച്ചത് പ്രതിഷേധാര്‍ഹം: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്

ദലിത് കടുംബങ്ങളെ കുടിയൊഴിപ്പിച്ചത് പ്രതിഷേധാര്‍ഹം: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്
X

തിരുവനന്തപുരം: ആറ്റിപ്ര മണ്‍വിള ചെങ്കൊടിക്കാടില്‍ ഇരുട്ടിന്റെ മറവില്‍ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള ദലിത് കുടുംബങ്ങളെ വലിച്ചിഴച്ച് കുടിയൊഴിപ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് വിമന്‍ ജസ്റ്റിസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി വേണുഗോപാല്‍ പ്രസ്താവനയില്‍ അറിയിച്ചു. ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി വസ്ത്രം പോലും മാറാന്‍ അനുവദിക്കാതെ പുരുഷ പോലിസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റിയത് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയായിരുന്നു. മാസ്‌ക് എടുക്കാന്‍ ശ്രമിച്ച വൃദ്ധയെ അസഭ്യം പറയുകയും പോലിസ് സ്‌റ്റേഷനില്‍ കൈക്കുഞ്ഞുങ്ങളടക്കം 28ഓളം പേരെ ഒരുമിച്ച് 10 മണിക്കൂര്‍ കുടിവെള്ളമോ ഭക്ഷണമോ നല്‍കാതെ അടച്ചിട്ട നടപടി മനുഷ്യാവകാശ ലംഘനമാണ്. ഇവരെ പോലിസ് സ്‌റ്റേഷനില്‍ പിടിച്ചിട്ട് പോലിസും ഗുണ്ടകളും ഇവരുടെ കുടിലുകള്‍ ഇടിച്ചുനിരത്തി രേഖകളടക്കം നശിപ്പിക്കുകയായിരുന്നു. സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന ദലിത് കുടുംബങ്ങളോട് മോശമായി പെരുമാറിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണം. കിടപ്പാടം നഷ്ടപ്പെട്ടവരുടെ പ്രശ്‌നം അടിയന്തിരമായി സര്‍ക്കാര്‍ ഏറ്റെടുത്ത് പരിഹരിക്കണം. ആറ്റിപ്ര വില്ലേജ് ഓഫിസില്‍ സമരം ചെയ്യുന്ന കുടിയൊഴിപ്പിക്കപ്പെട്ടവരെ സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗം സന്ദര്‍ശിച്ച് സമരക്കാരോട് കാര്യങ്ങള്‍ അന്വേഷിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.

Eviction of Dalit families is objectionable: Women Justice Movement

Next Story

RELATED STORIES

Share it