Latest News

റാഹത്ത് ഇന്‍ഡോരിക്ക് ഭാരത രത്‌ന സമ്മാനിക്കണമെന്ന് എഎഫ്എംഐ മുന്‍ അധ്യക്ഷന്‍

സ്‌നേഹം, സ്വാതന്ത്ര്യം, ധൈര്യം, ജീവിതം എന്നിവയുടെ യഥാര്‍ത്ഥ കാമുകനും ഒരു യഥാര്‍ത്ഥ ദേശസ്‌നേഹിയായിരുന്നു അദ്ദേഹമെന്ന് ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനശാസ്ത്രജ്ഞനും ഇതിഹാസ ബോക്‌സര്‍ മുഹമ്മദ് അലിയുടെ ഉപദേശകനുമായിരുന്ന ഡോ. ഖുത്ബുദ്ദീന്‍ പറഞ്ഞു.

റാഹത്ത് ഇന്‍ഡോരിക്ക് ഭാരത രത്‌ന സമ്മാനിക്കണമെന്ന് എഎഫ്എംഐ മുന്‍ അധ്യക്ഷന്‍
X

ഷിക്കാഗോ: അന്തരിച്ച പ്രശസ്ത കവി റാഹത്ത് ഇന്‍ഡോരിക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരത രത്‌ന സമ്മാനിക്കണമെന്ന് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് മുസ്‌ലിം (എഎഫ്എംഐ) മുന്‍ അധ്യക്ഷന്‍ ഡോ. മുഹമ്മദ് ഖുത്ബുദ്ദീന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊവിഡ് ചികില്‍സയിലിരിക്കെ ഈ മാസം 11നായിരുന്നു റാഹത്ത് ഇന്‍ഡോരിയുടെ അന്ത്യം.

സ്‌നേഹം, സ്വാതന്ത്ര്യം, ധൈര്യം, ജീവിതം എന്നിവയുടെ യഥാര്‍ത്ഥ കാമുകനും ഒരു യഥാര്‍ത്ഥ ദേശസ്‌നേഹിയായിരുന്നു അദ്ദേഹമെന്ന് ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനശാസ്ത്രജ്ഞനും ഇതിഹാസ ബോക്‌സര്‍ മുഹമ്മദ് അലിയുടെ ഉപദേശകനുമായിരുന്ന ഡോ. ഖുത്ബുദ്ദീന്‍ പറഞ്ഞു.

ഡോ. ഇന്‍ഡോരിയെ മറ്റുള്ളവരില്‍നിന്ന് വ്യതിരിക്തനാക്കുന്നത് അദ്ദേഹത്തിന്റെ ധൈര്യവും നിര്‍ഭയത്വവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭയത്തെ കീഴടക്കിയതു പോലെ അയാള്‍ എപ്പോഴും നിര്‍ഭയനായിരുന്നു.

'അദ്ദേഹം ഒരിക്കലും തന്റെ തത്ത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്തില്ല. ഹിന്ദുത്വ ഫാസിസത്തെ അദ്ദേഹം വെല്ലുവിളിച്ചു, കേന്ദ്രസര്‍ക്കാര്‍ മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നല്‍കി അദ്ദേഹത്തെ ആദരിക്കണമെന്നും ഡോ. ഖുത്ബുദ്ദീന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it