Latest News

അസഹ്യമായ വേദന; മാഹി സ്വദേശിയുടെ കണ്ണില്‍ നിന്നു പുറത്തെടുത്തത് 20 മില്ലിമീറ്റര്‍ നീളമുള്ള വിര

അസഹ്യമായ വേദന; മാഹി സ്വദേശിയുടെ കണ്ണില്‍ നിന്നു പുറത്തെടുത്തത് 20 മില്ലിമീറ്റര്‍ നീളമുള്ള വിര
X

കണ്ണൂര്‍: രോഗിയുടെ കണ്ണില്‍ നിന്നും പുറത്തെടുത്തത് 20 മില്ലിമീറ്റര്‍ നീളമുള്ള വിര. കണ്ണില്‍ വേദനയും നിറം മാറ്റവുമായി എത്തിയ മാഹി സ്വദേശിയുടെ കണ്ണില്‍ നിന്നാണ് വിരയെ പുറത്തെടുത്തത്. കണ്ണൂര്‍, തലശ്ശേരി പി കെ, ഐ കെയര്‍ ആശുപത്രിയിലെ ഡോക്ടര്‍ സിമി മനോജ് കുമാറാണ് സര്‍ജറിക്ക് നേതൃത്വം നല്‍കിയത്. ഡിറോഫിലേറിയ സ്പീഷിസില്‍ പെട്ട വിരയാണ് കണ്ണില്‍ ഉണ്ടായിരുന്നതെന്ന് ഡോക്ടര്‍ സിമി മനോജ് പറഞ്ഞു.

ഡിറോഫിലേറിയ സ്പീഷിസില്‍ പെട്ട ഈ വിര വളര്‍ത്തുമൃഗങ്ങളില്‍ നിന്നോ കൊതുകില്‍ നിന്നോ ആണ് മനുഷ്യരിലേക്ക് എത്തുന്നത്. രോഗം ബാധിച്ച വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് കൊതുകു വഴി വിരയുടെ ലാര്‍വ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കും. കാഴ്ച ശക്തിയെ വരെ ബാധിക്കുന്ന ഈ രോഗത്തിന് എത്രയും വേഗം ചികില്‍സ നല്‍കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ദര്‍ പറയുന്നു.

Next Story

RELATED STORIES

Share it