- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം: എസ്ഡിപിഐ
കനത്ത പ്രതിസന്ധി നേരിടുന്ന പ്രവാസി സമൂഹം വലിയ ഒറ്റപ്പെടല്‍ നേരിടുകയാണ്. ഗള്‍ഫ് നാടുകളിലെ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് പ്രവാസിമലയാളികള്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഉറപ്പുവരുത്താന്‍ പുതുച്ചേരി സര്‍ക്കാര്‍ തയ്യാറാകണമെന്നും അവരെ തിരിച്ചു കൊണ്ടുവരാനുള്ള കാര്യങ്ങളില്‍ സര്‍ക്കാറിന്റെ ശക്തമായ ഇടപെടല്‍ വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
മാഹി: കൊവിഡ്19 പശ്ചാത്തലത്തില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനും അവരുടെ ആശങ്കകള്‍ ദുരീകരിക്കുന്നതിനും പുതുച്ചേരി സര്‍ക്കാര്‍ ഇടപെടണമെന്ന് എസ്ഡിപിഐ മാഹി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കനത്ത പ്രതിസന്ധി നേരിടുന്ന പ്രവാസി സമൂഹം വലിയ ഒറ്റപ്പെടല്‍ നേരിടുകയാണ്. ഗള്‍ഫ് നാടുകളിലെ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് പ്രവാസിമലയാളികള്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഉറപ്പുവരുത്താന്‍ പുതുച്ചേരി സര്‍ക്കാര്‍ തയ്യാറാകണമെന്നും അവരെ തിരിച്ചു കൊണ്ടുവരാനുള്ള കാര്യങ്ങളില്‍ സര്‍ക്കാറിന്റെ ശക്തമായ ഇടപെടല്‍ വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
കൊവിഡ് പോസിറ്റീവ് ആയ എല്ലാവര്‍ക്കും അടിയന്തര ധനസഹായം അനുവദിക്കുക. 2020 ജനുവരി ഒന്നിന് ശേഷം വാലിഡ് പാസ്‌പോര്‍ട്ട്, ജോബ് വിസ എന്നിവയുമായി വിദേശരാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തി ലോക്ക്ഡൗണ്‍ കാരണം തിരിച്ചു പോകാന്‍ സാധിക്കാത്തവര്‍ക്കും ലോക്ക്ഡൗണ്‍ കാലയളവില്‍ വിസ കാലാവധി തീര്‍ന്നവര്‍ക്കും അടിയന്തര ധനസഹായം നല്‍കുക,
ജോലി പ്രതിസന്ധി മൂലം ദുരിതം അനുഭവിക്കുന്ന പ്രവാസികളുടെ മക്കളുടെ സ്‌കൂള്‍ ഫീസ് അടക്കുന്നതില്‍ നിന്ന് മാനേജിമെന്റിനെ പിന്തിരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുക, വിസ കാലാവധി ആറുമാസം കൂടി ദീര്‍ഘിപ്പിച്ചു നല്‍കാന്‍ നയതന്ത്ര ഇടപെടലുകള്‍ നടത്തുക, കൊവിഡ്19 നെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസികളെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതി തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുക,
പ്രവാസ ലോകത്ത് നിന്ന് വരുന്ന ഓരോ പ്രശ്‌നങ്ങളും കേന്ദ്രസര്‍ക്കാറിന്റെയും എംബസിയുടെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പുതുച്ചേരി സര്‍ക്കാര്‍ തയ്യാറാകുക, പ്രവാസ ലോകത്തുള്ള എല്ലാ വിഷയങ്ങളും കേള്‍ക്കാനും സാധ്യമായ എല്ലാ തരത്തിലുമുള്ളള ഇടപെടലുകള്‍ നടത്താനും സര്‍ക്കാര്‍ തയ്യാറാവുക എന്നീ ആവശ്യങ്ങള്‍ എസ്ഡിപിഐ മാഹി മേഖല കമ്മിറ്റി പ്രസ്താവനയില്‍ ഉന്നയിച്ചു.
മുഹമ്മദ് അഷ്ഫാഖിന്റെ അധ്യക്ഷതയില്‍ നടന്ന മേഖല കമ്മിറ്റിയില്‍ സലാം പന്തക്കല്‍, റിഫാദ് ആലമ്പത്ത് സെക്രട്ടറി നാഫിഹ് സംസാരിച്ചു.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്...
21 Nov 2024 3:25 PM GMTവണ്ടിപ്പെരിയാറില് മദ്യത്തില് ബാറ്ററി വെള്ളം ചേര്ത്ത് കഴിച്ച യുവാവ് ...
21 Nov 2024 3:01 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMT