Latest News

പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി എംഎല്‍എക്കെതിരേ കേസ്

പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി എംഎല്‍എക്കെതിരേ കേസ്
X

ബീജാപൂര്‍: പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ കര്‍ണാടകയിലെ ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാലിനെതിരെ കേസെടുത്തു. മുഹമ്മദ് ഹന്നാന്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് ഗോല്‍ ഗുമ്പാസ് പോലിസ് കേസെടുത്തിരിക്കുന്നത്. വിവിധ മതവിഭാഗങ്ങളില്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ഹുബ്ബള്ളിയിലെ ബാനി ഓനിയില്‍ നടന്ന രാമനവമി റാലിയിലാണ് ഇയാള്‍ പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയത്. ചില ഹിന്ദുക്കള്‍ കൂടുതല്‍ മുസ്‌ലിംകളാവുകയാണെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ ബസനഗൗഡ കുറ്റപ്പെടുത്തി. ബാലാ സാഹെബ് താക്കറെയുടെ വീട്ടില്‍ ഒരു പുതിയ പ്രവാചകന്‍ മുഹമ്മദ് ജനിച്ചിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. ഈ പരാമര്‍ശത്തിലാണ് കേസ്.

Next Story

RELATED STORIES

Share it