- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: രോഗപ്രതിരോധത്തിന് മാസ്‌ക് നല്ലതെന്ന് ഗവേഷകര്‍
മാസ്‌ക് സ്വയം സംരക്ഷിക്കാന്‍ മാത്രമല്ല, അടുത്ത് നില്‍ക്കുന്നവരെ സംരക്ഷിക്കാന്‍ കൂടിയാണ്. നമ്മുടെ ശ്വസനനാളി വഴി വരുന്ന വൈറസ് മറ്റുള്ളവരെ ബാധിക്കാതിരിക്കാന്‍ ഇത് സഹായിക്കും.

യുഎസ്: കൊറോണ ബാധയ്ക്ക് മാസ്‌ക് ധരിക്കണോ എന്നത് ഒരു വിവാദ വിഷയമാണ്. മാസ്‌ക് ആരോഗ്യപ്രവര്‍ത്തകര്‍മാത്രം ധരിച്ചാല്‍ മതിയെന്നാണ് ഇന്ത്യയിലെ വിദഗ്ധരുടെ പക്ഷം, അമേരിക്കന്‍ വിദഗ്ധര്‍ മാസ്‌ക്കിന്റെ അപര്യാപ്തത നിമിത്തം രോഗമില്ലാത്തവര്‍ ധരിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ്.
എന്നാല്‍ മാസ്‌ക് ധരിക്കുന്നവര്‍ക്ക് കൊറോണ പകരാനുള്ള സാധ്യത കുറയുമൈന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. സയന്‍സ് മാഗസിനെ പുതിയ റിപോര്‍ട്ട് ഈ വാദത്തിന് അനുകൂലമാണ്.
പൊതുവില്‍ ഏഷ്യന്‍ രാജ്യങ്ങളിലുള്ളവര്‍ മാസ്‌ക്കിന് അനുകൂലമാണ്. ചൈനയും അത് അംഗീകരിക്കുന്നു. എന്നാല്‍ യുഎസ് മറുപക്ഷത്താണ്.
വൈറസ് പകരുന്നത് വെള്ളത്തുള്ളികള്‍ വഴിയാണ്. അത് രോഗിയുമായി വളരെ അടുത്ത് പെരുമാറുന്നവര്‍ക്കാണ് പിടിപെടാന്‍ സാധ്യത. എന്നാല്‍ ഒരാള്‍ സംസാരിക്കുമ്പോള്‍ അയാളുടെ വായില്‍ നിന്ന് ഉമിനീര് തെറിക്കുമെന്നും അത് അടുത്തുളളയാള്‍ക്ക്് അപകടമാണെന്നുമാണ് ചൈനീസ് സെന്ററിലെ ഗവേഷകര്‍ പറയുന്നത്. പലര്‍ക്കും ലക്ഷണമുണ്ടാവണമെന്നില്ല. എങ്കിലും അവര്‍ രോഗം പരത്താനിടയുളളവരാണ്. അതുതടയാന്‍ മാസ്‌ക്ക് ഉപകരിക്കും.
''മാസ്‌ക് ഒരാളെ സംരക്ഷിക്കാന്‍ മാത്രമല്ല, അടുത്ത് നില്‍ക്കുന്നവരെ സംരക്ഷിക്കാന്‍ കൂടിയാണ്. നമ്മുടെ ശ്വസനനാളി വഴി വരുന്ന വൈറസ് മറ്റുള്ളവരെ ബാധിക്കാതിരിക്കാന്‍ ഇത് സഹായിക്കും. നാം തുമ്മുമ്പോഴും ചുമക്കുമ്പോഴും മാത്രമല്ല, സംസാരിക്കുമ്പോഴും ഉമിനീര് തെറിക്കുന്നുണ്ട്.'' റിപോര്‍ട്ട് പറയുന്നു.
RELATED STORIES
ഛത്തീസ്ഗഢിലെ മാവോയിസ്റ്റുവേട്ടയെ അപലപിച്ച് സിപിഎം പോളിറ്റ്ബ്യൂറോ
22 May 2025 11:13 AM GMTഅംബേദ്കറുടെ പ്രതിമയ്ക്ക് തീയിട്ട സംഭവം; 36കാരന് അറസ്റ്റില്‍
22 May 2025 9:15 AM GMTജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് പണം...
22 May 2025 7:15 AM GMTആരാണ് അബുജുമാഡില്‍ കൊല്ലപ്പെട്ട് മാവോവാദി ജനറല്‍ സെക്രട്ടറി ബാസവ രാജു...
21 May 2025 5:43 PM GMTബിജെപി പ്രവര്‍ത്തകയെ കൂട്ട ബലാല്‍സംഗം ചെയ്തു; ബിജെപി എംഎല്‍എക്കെതിരെ...
21 May 2025 5:23 PM GMTഇന്‍ഡിഗോ വിമാനം ആകാശച്ചുഴിയില്‍ കുടുങ്ങി; പരിഭ്രാന്തരായി യാത്രക്കാര്‍, ...
21 May 2025 5:06 PM GMT