Latest News

മൊബൈല്‍ ഫോണ്‍വഴി പെണ്‍കുട്ടികളെ ചൂഷണം ചെയ്യല്‍; മൂന്നു പേര്‍ അറസ്റ്റില്‍

മൊബൈല്‍ ഫോണ്‍വഴി പെണ്‍കുട്ടികളെ ചൂഷണം ചെയ്യല്‍; മൂന്നു പേര്‍ അറസ്റ്റില്‍
X

കിളിമാനൂര്‍: മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘത്തിലെ മൂന്ന് പേരെ പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മുണ്ടക്കയം എരുമേലി വടക്ക് പുഞ്ചവയല്‍ കോളനി സ്വദേശികളായ ചലഞ്ച് എന്ന ഷൈന്‍(20), ചൊള്ളമാക്കല്‍ വീട്ടില്‍ ജോബിന്‍(19), ചാത്തന്നൂര്‍ സ്വദേശിയായ 17കാരന്‍ എന്നിവരാണ് അറസ്റ്റിലായത്.


ഇവരില്‍ നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് നിരവധി പെണ്‍കുട്ടികളുടെ നമ്പര്‍ ലഭിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിനടക്കം ഉപയോഗിക്കുന്ന സംഘങ്ങള്‍ സജീവമാണെന്ന് പോലീസ് പറഞ്ഞു.


സമൂഹ മാധ്യമ ഗ്രൂപ്പുകളില്‍ നിന്ന് പെണ്‍കുട്ടികളുടെ നമ്പര്‍ ശേഖരിക്കുന്ന സംഘം പെണ്‍കുട്ടികളുടെ ഫോണിലേക്ക് മിസ്ഡ് കോള്‍ ചെയ്താണ് ബന്ധം സ്ഥാപിക്കുന്നത്. തിരിച്ചു വിളിക്കുന്നതോടെ സൗഹൃദമുണ്ടാക്കും. തുടര്‍ന്ന് അശ്ലീല ചര്‍ച്ചകള്‍ നടക്കുന്ന വിവിധ ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കുകയും നമ്പരുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്യുന്നു.

പള്ളിക്കല്‍ പോലീസ്‌സ്‌റ്റേഷന്‍ പരിധിയിലെ 15 കാരിയെ ഇത്തരത്തില്‍ സൗഹൃദത്തിലൂടെ ചൂഷണം ചെയ്തിരുന്നു. ചാത്തന്നൂര്‍ സ്വദേശിയായ 17 കാരനാണ് ഇതിനു പിറകിലുണ്ടായത്. ലഹരി മരുന്നുകള്‍ക്കും മൊബൈല്‍ ഗെയിമുകള്‍ക്കും അടിമയായ ഇയാള്‍ വഴിയാണ് എരുമേലി സ്വദേശികളായ പ്രതികള്‍ക്ക് പെണ്‍കുട്ടിയുടെ നമ്പര്‍ ലഭിച്ചത്. ഇവര്‍ വീഡിയോ കോളിലൂടെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് പതിവായി. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ വിവരം ചോദിച്ചറിയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Next Story

RELATED STORIES

Share it