Latest News

മോദിക്കെതിരേ വിമര്‍ശനം; ധ്രുവ് രതിയുടെ പേജിന് വിലക്ക്, സോഷ്യല്‍മീഡിയ ഇടപെട്ടു തുറപ്പിച്ചു

മോദിക്കെതിരേ വിമര്‍ശനം; ധ്രുവ് രതിയുടെ പേജിന് വിലക്ക്,  സോഷ്യല്‍മീഡിയ ഇടപെട്ടു തുറപ്പിച്ചു
X

ന്യൂഡല്‍ഹി: മോദി വിമര്‍ശകനും ബിജെപി രാഷ്ട്രീയത്തെ പൊളിച്ചുകാണിക്കുന്നതുമായ യൂടൂബര്‍ ധ്രുവ് രതിയുടെ പേജിനേര്‍പ്പെടുത്തിയ വിലക്ക് സോഷ്യല്‍മീഡിയ ഇടപെടലിനെതുടര്‍ന്ന് ഫേസ്ബുക്ക് നീക്കി. സോഷ്യല്‍ മീഡിയയില്‍ ബിജെപി രാഷ്ട്രീയത്തെ തെളിവുകള്‍ വച്ച് പൊളിച്ചുകാണിക്കുന്നതില്‍ ദശലക്ഷകണക്കിന് വ്യൂവേഴ്‌സുള്ള പേജാണ് ധ്രുവ് രതിയുടെ പേജ്. മോദി രാഷ്ട്രീയത്തെയും ബിജെപിയെയും വിമര്‍ശിക്കുന്ന രീതിയില്‍ കഴിഞ്ഞദിവസം ഇട്ട പോസ്റ്റിനെത്തുടര്‍ന്നാണ് വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് ഫേസ്ബുക്ക് 30 ദിവസത്തിന് പേജിന് വിലക്കേര്‍പ്പെടുത്തിയത്.


ഹിറ്റ്‌ലറുടെ ആത്മകഥയില്‍ നിന്നുള്ള ചിലഭാഗങ്ങളാണ് ധ്രുവ് രതി പോസ്റ്റ് ചെയ്തത്. അതിങ്ങനെ;

1. വിവാഹം തന്റെ രാഷ്ട്രീയ ജീവിതത്തിന് ഉയര്‍ച്ചയെ ബാധിക്കുമെന്നതിനാല്‍ ഹിറ്റ്‌ലര്‍ അത്തരം ചിന്തകളില്‍ നിന്നും വിട്ടുനിന്നു.

2. ഹിറ്റ്‌ലറുടെ വ്യക്തിപ്രഭാവം അദ്ദേഹത്തിന്റെ പാര്‍ട്ടിയായ നാഷനല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയേക്കാള്‍ ഉന്നതിയിലായിരുന്നു.

3. ഹിറ്റ്‌ലര്‍ കുത്തകവ്യവസായികളില്‍ നിന്നും സംഭാവന സ്വീകരിച്ച് തന്റെ പാര്‍ട്ടിക്ക് നല്‍കിയിരുന്നു. ഇത് പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ പേരും പ്രശംസ്തിയും ഉയര്‍ത്തി.

4. ഹിറ്റ്‌ലറുടെ നിലപാടുകള്‍ പാര്‍ട്ടിയിലെ മറ്റംഗങ്ങള്‍ക്ക് സ്വീകാര്യമല്ലായിരുന്നു. അവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. തല്‍ഫലമായി പാര്‍ട്ടി വിടുമെന്ന് ഭീഷണിയുയര്‍ത്തി കാര്യങ്ങള്‍ സാധിച്ചെടുക്കുമായിരുന്നു അദ്ദേഹം.

ഇതെല്ലാം ഹിറ്റ്‌ലറുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളില്‍ ചിലത് മാത്രമാണ്. എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്കയില്‍ ഹിറ്റ്‌ലറുടെ അധ്യായത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ സ്‌ക്രീന്‍ഷോട്ട് ചെയ്ത് അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഫേസ്ബുക്ക് ഇത് കണ്ടെത്തിയത് വര്‍ഗീയപ്രചാരണത്തിനിടയാക്കുന്നുവെന്നാണ്. തുടര്‍ന്ന് പേജിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ധ്രുവ് രതിയുടെ പേജിന് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ മുറവിളി ഉയര്‍ന്നതോടെ ഫേസ്ബുക്കിന് നിലപാട് മാറ്റുകയായിരുന്നു. താല്‍ക്കാലിക എറര്‍ സംഭവിച്ചതാണെന്നും ഫേസ്ബുക്ക് ക്ഷമാപണം നടത്തി.

ബിജെപിയെ പൊളിച്ചുകാണിക്കുന്നതില്‍ സോഷ്യല്‍ മീഡിയയില്‍ മുന്‍നിരയിലുള്ള പേജാണ് ധ്രുവ് രതിയുടെ പേജ്. ഈയാഴ്ചമാത്രം 2.8 ദശലക്ഷം ആളുകളാണ് ഇദ്ദേഹത്തിന്റെ പേജ് സന്ദര്‍ശിച്ചത്. മോദിയുടെ പേജാകട്ടെ 3.2 ദശലക്ഷം ആളുകള്‍ മാത്രമാണ് സന്ദര്‍ശിച്ചത്. 4.2 ദശലക്ഷം ആളുകളാണ് ബിജെപിയുടെ ഔദ്യോഗിക പേജ് സന്ദര്‍ശിച്ചത്.

Next Story

RELATED STORIES

Share it