Latest News

കേരളത്തിലെ പരാജയത്തേക്കുറിച്ച് പഠിക്കണം; ബിജെപിയുടെ വളർച്ച തിരിച്ചറിയാൻ പാർട്ടിക്കായില്ല : സിപിഎം പോളിറ്റ് ബ്യൂറോ

കേരളത്തിലെ പരാജയത്തേക്കുറിച്ച് പഠിക്കണം; ബിജെപിയുടെ വളർച്ച തിരിച്ചറിയാൻ പാർട്ടിക്കായില്ല : സിപിഎം പോളിറ്റ് ബ്യൂറോ
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കേരളത്തില്‍ സംഭവിച്ച കനത്ത പരാജയത്തേക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന പിബി യോഗത്തിലാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് തിരിച്ചടി സംബന്ധിച്ച് വിലയിരുത്തലുണ്ടായത്.

2019ലും 2024ലും കനത്ത പരാജയമാണ് ഇടതുമുന്നണിക്ക് കേരളത്തിലുണ്ടായത്. പാര്‍ട്ടി ഗ്രാമങ്ങളിലടക്കം ബിജെപി വളര്‍ന്നുവെന്നാണ് പരക്കെ വിലയിരുത്തല്‍. സിപിഎമ്മിന് മുന്‍തൂക്കമുള്ള പല ബൂത്തുകളിലും ബിജെപിയുടെ വോട്ടുവിഹിതം ഉയര്‍ന്നു. ബിജെപിയുടെ വളര്‍ച്ച എന്തുകൊണ്ട് തിരിച്ചറിയപ്പെടാതെ പോയതെന്നും പരിശോധിക്കണമെന്നും പിബി വിലയിരുത്തി.

പാര്‍ട്ടിക്കെതിരായ ഒരു പൊതുവികാരം കേരളത്തില്‍ നിലനിന്നിരുന്നു. ഇത് മനസ്സിലാക്കാന്‍ പാര്‍ട്ടിക്കായില്ല. ഇതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്നും പിബി വിലയിരുത്തി.

Next Story

RELATED STORIES

Share it