- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് രോഗികള്‍ക്കെതിരേ വ്യാജ വാര്‍ത്ത: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെതിരേ പരാതി
ഉദ്യോഗസ്ഥന്റെ ചോദ്യം ചെയ്യല്‍ അസ്വാഭാവികവുമായ രീതിയിലായിരുന്നു. തികച്ചും പ്രോട്ടോകോള്‍ ലംഘനമായി ഇത് വിലയിരുത്തുന്നതിനൊപ്പം ഗൂഢലക്ഷ്യം മുന്നില്‍ കണ്ട് ചോദിച്ചതാണോയെന്നും സംശയമുണ്ട്.
ന്യൂമാഹി: ഉസ്സന്‍ മൊട്ടയിലെ കൊവിഡ് രോഗികള്‍ക്കെതിരെ ദേശാഭിമാനി അടക്കം ചില പത്രമാധ്യമങ്ങളില്‍ വന്ന വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ട് ന്യൂമാഹി ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരേ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സ്ത്രീയുടെ മകന്‍ ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. വസ്തുതാവിരുദ്ധ വാര്‍ത്ത നല്‍കുന്നതിനു വേണ്ടി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചതായി സംശയിക്കുന്നുവെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. കൊവിഡ് പ്രതിരോധ പ്രോട്ടോകോള്‍ നിയമമനുസരിച്ച് രോഗിയുടെ സമ്പര്‍ക്ക പട്ടിക 10 ദിവസത്തെയോ കൂടിയാല്‍ 14 ദിവസത്തെയോ മാത്രമേ ആവശ്യപ്പെടാറുള്ളൂ എന്നിരിക്കെ ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്ത്രീയുടെ മകനെ ഫോണില്‍ ബന്ധപ്പെട്ട് മൂന്നാഴ്ച മുമ്പുള്ള ജൂലൈ 23നോ 24നോ വീട്ടില്‍ വല്ല യോഗവും നടന്നിരുന്നോ എന്നും ആ ദിവസങ്ങളില്‍ വീട്ടില്‍ ആരെങ്കിലും വന്നിരുന്നോ എന്നും അന്വേഷിച്ചിരുന്നതായാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
ഉദ്യോഗസ്ഥന്റെ ചോദ്യം ചെയ്യല്‍ അസ്വാഭാവികവുമായ രീതിയിലായിരുന്നു. തികച്ചും പ്രോട്ടോകോള്‍ ലംഘനമായി ഇത് വിലയിരുത്തുന്നതിനൊപ്പം ഗൂഢലക്ഷ്യം മുന്നില്‍ കണ്ട് ചോദിച്ചതാണോയെന്നും സംശയമുണ്ട്. 'കൊവിഡ് സ്ഥിരീകരിച്ചവരിലേറെയും വിമന്‍സ് ഫ്രണ്ട് നേതാവിന്റെ കിടാരന്‍ കുന്നിലെ വീട്ടില്‍ യോഗത്തിനെത്തിയവര്‍' എന്ന വ്യാജ വാര്‍ത്ത ദേശാഭിമാനി അടക്കം ചില പത്രമാധ്യമങ്ങളില്‍ വന്നത് കൂട്ടി വായിച്ചപ്പോള്‍ വാര്‍ത്തയുടെ ഉറവിടം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആണെന്നാണ് മനസ്സിലാവുന്നത്. സിപിഎം മുഖപത്രം നല്‍കിയ വാര്‍ത്ത തീര്‍ത്തും അസത്യവും വാസ്തവവിരുദ്ധവുമാണ്. ചില രാഷ്ട്രീയ പാര്‍ട്ടികളും തല്‍പരകക്ഷികളും സാമൂഹിക മാധ്യമങ്ങള്‍ വഴിയും ചില പ്രാദേശിക വാര്‍ത്താ ഗ്രൂപ്പുകള്‍ വഴിയും കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് പൊതുജനങ്ങളെയും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിക്കുകയാണ്. തെറ്റായ വാര്‍ത്തകള്‍ പടച്ചുവിട്ട് സിപിഎമ്മിന്റെ പാര്‍ട്ടി വക്താവാവുകയാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചെയ്തത്. പ്രസ്തുത ഉദ്യോഗസ്ഥന്‍ തന്റെ ജോലിയുടെ പരിധിയില്‍ നിന്ന് മാറി പോലിസ് ഓഫിസറുടേതെന്ന രീതിയിലാണു പെരുമാറിയത്. ഇത് അംഗീകരിക്കാനാവില്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ നടത്തിയ വീഴ്ചക്കും പ്രോട്ടോകോള്‍ ലംഘനത്തിനുമെതിരേ കര്‍ശന നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Fake news against covid patient; Complaint against health department official
RELATED STORIES
സിപിഎം പച്ചയ്ക്ക് വര്‍ഗീയ പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ...
22 Dec 2024 5:50 AM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT'സ്വര്‍ണ്ണക്കടത്ത്, ആഡംബര വീട് നിര്‍മാണം': എം ആര് അജിത് കുമാറിന്...
22 Dec 2024 3:01 AM GMT