Latest News

വിമാന ടിക്കറ്റില്‍ വ്യാജന്‍മാര്‍: മുന്നറിയിപ്പുമായി ദുബൈ പോലിസ്

ടിക്കറ്റ് നല്‍കിയ ശേഷം വ്യക്തിയുടെ അറിവോ സമ്മതമോ ഇല്ലാതെ ടിക്കറ്റ് റീഫണ്ടാക്കുകയാണു വ്യാജ സൈറ്റുകാര്‍ ചെയ്യുക.

വിമാന ടിക്കറ്റില്‍ വ്യാജന്‍മാര്‍: മുന്നറിയിപ്പുമായി ദുബൈ പോലിസ്
X

അബുദാബി : വിമാന ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുമ്പോള്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ദുബൈ പോലീസ്. ചെറിയ ലാഭം നോക്കി വ്യാജ സൈറ്റിലൂടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് വഞ്ചിതരാകരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ഇങ്ങനെ പണം നഷ്ടപ്പെട്ടവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുക്കുന്നവര്‍ എയര്‍ലൈനിന്റെയോ അംഗീകൃത ട്രാവല്‍ ഏജന്‍സികളുടെയോ വെബ്‌സൈറ്റ് തന്നെ ഉപയോഗിക്കണം. കഴിയുമെങ്കില്‍ നേരിട്ടു തന്നെ ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കുന്നതായിരിക്കും ഉചിതമെന്നും പോലീസ് അറിയിച്ചു.


ടിക്കറ്റ് നല്‍കിയ ശേഷം വ്യക്തിയുടെ അറിവോ സമ്മതമോ ഇല്ലാതെ ടിക്കറ്റ് റീഫണ്ടാക്കുകയാണു വ്യാജ സൈറ്റുകാര്‍ ചെയ്യുക. ഇക്കാര്യം ചെക്ക് ഇന്‍ കൗണ്ടര്‍ ഉദ്യോഗസ്ഥര്‍ പറയുമ്പോഴാവും യാത്രക്കാരന്‍ അറിയുക. ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുത്ത് വഞ്ചിക്കപ്പെട്ട പലര്‍ക്കും ഇങ്ങനെ വിമാനത്താവളത്തില്‍നിന്നു മടങ്ങേണ്ട അവസ്ഥയുണ്ടാകുന്നുണ്ട്. കുറഞ്ഞ ടിക്കറ്റ് നിരക്കുകള്‍ നല്‍കിയാണ് വ്യാജസൈറ്റുകാര്‍ ഇടപാടുകാരെ വീഴ്ത്തുന്നത്. മറ്റു വെബ്‌സൈറ്റുവഴി ടിക്കറ്റ് എടുത്തതിനാല്‍ എര്‍ലൈന്‍ ഓഫിസുകളും പ്രശ്‌നത്തില്‍ ഇടപെടുന്നില്ല.




Next Story

RELATED STORIES

Share it