Latest News

തൃശൂരിൽ കുടുംബാരോഗ്യകേന്ദ്രത്തിന് തീയിട്ടു; ജീവനക്കാരന് പൊള്ളലേറ്റു

തൃശൂരിൽ കുടുംബാരോഗ്യകേന്ദ്രത്തിന് തീയിട്ടു; ജീവനക്കാരന് പൊള്ളലേറ്റു
X

തൃശൂര്‍: തൃശൂരിൽ കുടുംബാരോഗ്യകേന്ദ്രത്തിന് തീയിട്ടു. വില്‍വട്ടം കുടുംബാരോഗ്യകേന്ദ്രത്തിനാണ് മാസ്ക് ധ രിച്ചെത്തിയാള്‍ തീയിട്ടത്. ഓഫിസ് മുറിയിലേക്കും ഫാര്‍മസിയിലേക്കും പെട്രോള്‍ നിറച്ച കുപ്പി വലിച്ചെറിയുകയായിരുന്നു.

ശനിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. ഓഡിറ്റിങ് നടക്കുന്നതിനാല്‍ മൂന്ന് ജീവനക്കാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. യുഡി ക്ലാര്‍ക്ക് അനൂപിനാണ് കാലിന് പൊള്ളലേറ്റത്. ജീൻസ് ധരിച്ചതിനാലാണ് പരിക്കിൻ്റെ ആഘാതം കുറഞ്ഞതെന്ന് ജീവനക്കാർ പറഞ്ഞു.

Next Story

RELATED STORIES

Share it