Latest News

തെരഞ്ഞെടുപ്പ് വേളയിലും പ്രതിഷേധം തുടര്‍ന്ന് കര്‍ഷകര്‍

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ശംഭൂ അതിര്‍ത്തിയില്‍ പ്രതിഷേധം തുടര്‍ന്ന് കര്‍ഷകര്‍

തെരഞ്ഞെടുപ്പ് വേളയിലും പ്രതിഷേധം തുടര്‍ന്ന് കര്‍ഷകര്‍
X

ചണ്ഡീഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ശംഭൂ അതിര്‍ത്തിയില്‍ പ്രതിഷേധം തുടര്‍ന്ന് കര്‍ഷകര്‍. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ഭാവി സമര പരിപാടികള്‍ പ്രഖ്യാപിക്കുമെന്നും ഇത്തവണ ബിജെപി സംസ്ഥാനത്ത് തുടച്ചുനീക്കപ്പെടുമെന്നും കര്‍ഷകര്‍ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും ഡല്‍ഹിയില്‍ എത്തുക തന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് ആരംഭിച്ചത്. ശംഭു അതിര്‍ത്തിയില്‍ വച്ച് മാര്‍ച്ച് തടഞ്ഞതോടെ ഉപരോധ സമരം ആരംഭിക്കുകയായിരുന്നു. കര്‍ഷകരെ തടയാന്‍ നിരവധി ബാരിക്കേഡുകളാണ് പോലിസ് സ്ഥാപിച്ചിരുന്നത്. എന്നാല്‍ ഇവ എടുത്തുമാറ്റാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടും ബാരിക്കേഡുകള്‍ നീക്കം ചെയ്തിട്ടില്ല.


Next Story

RELATED STORIES

Share it