Latest News

കര്‍ഷക മാര്‍ച്ച് തടഞ്ഞ് പോലിസ്; ആവശ്യങ്ങള്‍ അംഗീകരിക്കാതെ മടക്കമില്ലെന്ന് കര്‍ഷകര്‍

കര്‍ഷക മാര്‍ച്ച് തടഞ്ഞ് പോലിസ്; ആവശ്യങ്ങള്‍ അംഗീകരിക്കാതെ മടക്കമില്ലെന്ന് കര്‍ഷകര്‍
X

ന്യൂഡല്‍ഹി: കാര്‍ഷിക പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട നഷ്ടപരിഹാരവും ആനുകുല്യങ്ങളും ആവശ്യപ്പട്ട് കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ച് തടഞ്ഞ് പോലിസ്. അതിര്‍ത്തിയില്‍ വച്ച് വന്‍ ബാരിക്കേഡുകളും പോലിസ് സന്നാഹവും ഒരിക്കിയാണ് തടയല്‍. സമയബന്ധിതമായ നെല്ലു സംഭരണം, മിനിമം താങ്ങുവില എന്നീ ആവശ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.കര്‍ഷകര്‍ ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ തങ്ങള്‍ വീട്ടിലേക്ക് മടങ്ങില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.

കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും (കെഎംഎം), സംയുക്ത് കിസാന്‍ മോര്‍ച്ചയും (എസ്‌കെഎം, രാഷ്ട്രീയേതര) ചേര്‍ന്നാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഒക്ടോബര്‍ 26 ന് നിരവധി കര്‍ഷകര്‍ സംഗ്രൂര്‍ ജില്ലയിലെ ബദ്രുഖയില്‍ ഒത്തുകൂടി സര്‍ക്കാരിനെതിരേ പ്രകടനം നടത്തുകയും നെല്ല് സംഭരണം ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it