Latest News

അനുവാദമില്ലാതെ കളിക്കാന്‍ പോയി; തിരികെയെത്തിയ കുട്ടിയെ പൊള്ളലേല്‍പ്പിച്ച് പിതാവ്, അറസ്റ്റ്

അനുവാദമില്ലാതെ കളിക്കാന്‍ പോയി; തിരികെയെത്തിയ കുട്ടിയെ പൊള്ളലേല്‍പ്പിച്ച് പിതാവ്, അറസ്റ്റ്
X

കൊല്ലം: അനുവാദമില്ലാതെ കളിക്കാന്‍ പോയെന്ന പറഞ്ഞ് മകനെ പൊള്ളലേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍. പത്തനാപുരം കാരന്മൂട് സ്വദേശി വിന്‍സു കുമാറാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി. കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കളിക്കാന്‍ പോയ ശേഷം തിരികെ വീട്ടില്‍ എത്തിയ 11 കാരനെയാണ് ഗ്യാസ് അടുപ്പില്‍ വെച്ച ഇരുമ്പ് കമ്പി കൊണ്ട് പിതാവ് പൊള്ളലേല്‍പ്പിച്ചത്. കുട്ടിയുടെ ഇടത് തുടയിലും കാല്‍മുട്ടിന് താഴെയും പൊള്ളലേറ്റു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

Next Story

RELATED STORIES

Share it