- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകളെ പിന്നാലെ നടന്ന് ശല്യം ചെയ്തു; യുവാവിനെ പിതാവ് അടിച്ചുകൊന്നു
. 22 കാരനായ രാജേഷാണ് കൊല്ലപ്പെട്ടത്. 16കാരിയായ വിദ്യാര്‍ഥിനിയെ രാജേഷ് പിന്നാലെകൂടി ശല്യപ്പെടുത്തിയിരുന്നു. ഇതില്‍ പ്രകോപിതനായ പിതാവ് നാട്ടുകാരുടെ കണ്‍മുന്നില്‍ വച്ച് യുവാവിനെ അടിച്ചുകൊല്ലുകയായിരുന്നു.

ചെന്നൈ: മകളെ നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്ത യുവാവിനെ പെണ്‍കുട്ടിയുടെ പിതാവ് അടിച്ചുകൊന്നു. തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടയിലെ പരനൂരിലാണ് സംഭവം. 22 കാരനായ രാജേഷാണ് കൊല്ലപ്പെട്ടത്. 16കാരിയായ വിദ്യാര്‍ഥിനിയെ രാജേഷ് പിന്നാലെകൂടി ശല്യപ്പെടുത്തിയിരുന്നു. ഇതില്‍ പ്രകോപിതനായ പിതാവ് നാട്ടുകാരുടെ കണ്‍മുന്നില്‍ വച്ച് യുവാവിനെ അടിച്ചുകൊല്ലുകയായിരുന്നു.
മകളെ ശല്യം ചെയ്യരുതെന്ന് 38കാരനായ പിതാവ് പലതവണ രാജേഷിനെ താക്കീതു നല്‍കിയിരുന്നെങ്കിലും രാജേഷ് ശല്യം ചെയ്യല്‍ തുടരുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് പലചരക്കു കടയില്‍ പോയി മടങ്ങിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് യുവാവ് വീണ്ടും ശല്യം ചെയ്യുകയും പിതാവ് ഇത് കാണാനിടയാവുകയുമായിരുന്നു. പ്രകോപിതനായ സുരേഷ് രാജേഷിനെ ആക്രമിക്കുകയായിരുന്നു. ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിയേറ്റ രാജേഷ് ബോധരഹിതനായി നിലത്തുവീണു.
നാട്ടുകാര്‍ വിവരം പോലിസിനെ അറിയിക്കുകയായിരുന്നു. രാജേഷ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പിതാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് അറിയിച്ചു.
RELATED STORIES
പേവിഷ ബാധ മരണം: വാക്സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ...
28 Jun 2025 5:56 PM GMTഭാരതാംബ; ഗവര്‍ണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോല്‍പ്പിക്കും: നഈം...
28 Jun 2025 5:44 PM GMTമുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും
28 Jun 2025 4:42 PM GMT''ഇസ്രായേലിനെ രക്ഷിക്കാന്‍ ക്രിസ്ത്യന്‍ പാതിരിയെ ക്രൂശിച്ചു കൊന്നു''...
28 Jun 2025 3:23 PM GMTകന്നുകാലി വ്യാപാരികളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വര്‍...
28 Jun 2025 2:52 PM GMTഇസ്രായേലിലെ ബീര്‍ അല്‍ ഷെബയില്‍ മിസൈല്‍ ആക്രമണം നടത്തി അന്‍സാറുല്ല
28 Jun 2025 2:40 PM GMT