Latest News

ഫെഡറല്‍ ബാങ്ക് കൊള്ള; പ്രതിയുമായി തെളിവെടുപ്പ് തുടങ്ങി പോലിസ്

ഫെഡറല്‍ ബാങ്ക് കൊള്ള; പ്രതിയുമായി തെളിവെടുപ്പ് തുടങ്ങി പോലിസ്
X

തൃശൂര്‍: ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ കൊള്ള നടത്തിയ പ്രതിയുമായി തെളിവെടുപ്പ് തുടങ്ങി പോലിസ്. ഇയാള്‍ മോഷണകുറ്റം സമ്മതിച്ചതായി പോലിസ് പറഞ്ഞു. പ്രതി തൃശൂര്‍ പോട്ട സ്വദേശിയായ റിജോ ആന്റണിയെ ഇന്നലെയാണ് പിടികൂടിയത്.കടബാധ്യത തീര്‍ക്കാനായാണ് ഇയാള്‍ മോഷണം നടത്തിയത്. ഇയാളില്‍ നിന്നും പന്ത്രണ്ടു ലക്ഷം രൂപ പോലിസ് പിടിച്ചെടുത്തിരുന്നു.

പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു കൊള്ള. കറുത്ത ഹെല്‍മെറ്റും ജാക്കറ്റും കൈയുറകളും ധരിച്ചായിരുന്നു മോഷണം. കൈകൊണ്ട് ചില്ലുകള്‍ തകര്‍ത്താണ് പണം അപഹരിച്ചത്. 47 ലക്ഷം രൂപയാണ് കൗണ്ടറില്‍ അടുക്കുകളാക്കി വെച്ചിരുന്നത്. ഇതില്‍നിന്ന് നടുക്കായി ക്രമീകരിച്ച അഞ്ചുലക്ഷം വീതമുള്ള മൂന്ന് കെട്ടുകള്‍ കൈക്കലാക്കി പുറത്തേക്കുപോവുകയായിരുന്നു.

Next Story

RELATED STORIES

Share it