Latest News

കരിപ്പൂരില്‍ വനിതാ ക്ലീനിങ് സൂപ്പര്‍വൈസര്‍ സ്വര്‍ണം കടത്തുന്നതിനിടെ പിടിയില്‍

കരിപ്പൂരില്‍ വനിതാ ക്ലീനിങ് സൂപ്പര്‍വൈസര്‍ സ്വര്‍ണം കടത്തുന്നതിനിടെ പിടിയില്‍
X

കൊണ്ടോട്ടി: സ്വര്‍ണം കടത്തുന്നതിനിടെ കരിപ്പൂര്‍ എയര്‍ പോര്‍ട്ടിലെ വനിതാ ക്ലീനിങ് സൂപ്പര്‍ വൈസര്‍ പിടിയിലായി. വാഴയൂര്‍ പേങ്ങാട് സ്വദേശി കെ സജിത (46) യെയാണ് പിടികൂടിയത്. എയര്‍പോര്‍ട്ടിലെ ക്ലീനിങ് കരാറെടുത്ത കമ്പനിയുടെ സ്റ്റാഫാണ്. സംശയം തോന്നിയ ഇവരെ പരിശോധിച്ചപ്പോള്‍ രണ്ട് ചതുരാകൃതിയിലുള്ള സ്വര്‍ണമിശ്രിത കട്ടകള്‍ കണ്ടെടുത്തു.

1812 ഗ്രാം തൂക്കമുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഇതിന് പുറമെ ഏതാനും യാത്രക്കാരെയും സ്വര്‍ണവുമായി പിടികൂടി. ദുബയില്‍ നിന്നും വന്ന മലപ്പുറം കൊളത്തൂര്‍ സ്വദേശി മുഹമ്മദ് യാസിറാണ് സ്വര്‍ണം കടത്തിയത്. അടിവസ്ത്രത്തിനുള്ളിലും ഷൂവിന് അടിയിലുമായി ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. പ്രതിയെ കസ്റ്റംസ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ മിശ്രിതം വസ്ത്രങ്ങള്‍ക്കുള്ളില്‍ തേച്ചുപിടിപ്പിച്ച് കൊണ്ടുവന്ന നാല് യാത്രക്കാരാണ് കരിപ്പൂരില്‍ കസ്റ്റംസിന്റെ പിടിയിലായത്. ദേഹത്തും വസ്ത്രത്തിനുള്ളിലും സ്വര്‍ണ മിശ്രിതം ഒളിപ്പിക്കുന്നതിന് സമാനമായി, ഇലക്ട്രിക് ഉപകരണങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തുന്നത് കൂടുകയാണ്. രണ്ടുദിവസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കിലോയോളം സ്വര്‍ണമാണ് ഇത്തരത്തില്‍ കസ്റ്റംസ് പിടിച്ചെടുത്തത്.

Next Story

RELATED STORIES

Share it