- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
50കാരിയുടെ കാമുകന്‍മാര്‍ തമ്മില്‍ അടി: ഗുരുതരമായി പരുക്കേറ്റ യുവാവ് തീവ്രപരിചരണ വിഭാഗത്തില്‍

സജിമോന്‍ പത്രോസ്
കൊച്ചി: 50 വയസുകാരിയുടെ കാമുകന്‍മാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിയേറ്റ കിഴക്കമ്പലം ശ്രീമന്ദിരത്തില്‍ സന്തോഷ്‌കുമാറിനെ (38) എറണാകുളം ജനറല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കളമശേരി ചേനക്കാലയിലാണ് സംഭവം. സന്തോഷിനെ മര്‍ദിച്ച കോട്ടയം കടുത്തുരുത്തി ഉള്ളാട്ട് വീട്ടില്‍ സജിമോന്‍ പത്രോസിനെ (51) പോലീസ് അറസ്റ്റ് ചെയ്തു.
ചേനക്കാലായില്‍ വാടകയ്ക്കു താമസിക്കുന്ന 50 കാരിക്കൊപ്പമാണ് ഭാര്യയും വേറെ മക്കളുമുള്ള സജിമോന്‍ പത്രോസ് താമസിച്ചിരുന്നത്. സ്ത്രീക്ക് സന്തോഷ്‌കുമാര്‍ എന്ന യുവാവുമായും ബന്ധമുണ്ടെന്ന് സജിമോന് പിന്നീട് വിവരം ലഭിച്ചു. അത് തെളിയിക്കുന്നതിനായി സജിമോന്‍ പുറത്തു പോകുന്നതായി നടിച്ച് വീടിനടുത്തു തന്നെ ഒളിച്ചിരുന്നു. ഈ സമയം വീട്ടിലെത്തിയ സന്തോഷ്‌കുമാര്‍ അകത്തു കയറി. എന്നാല്‍ സജിമോന്‍ വീട്ടുപരിസരത്തുണ്ടെന്നു തിരിച്ചറിഞ്ഞതോടെ ശുചിമുറിയില്‍ കയറി ഒളിക്കാന്‍ ശ്രമിച്ചു. പുറത്തു വന്നതോടെ ഇരുവരും ഏറ്റുമുട്ടുകയും സജിമോന്‍ ഇരുമ്പുവടി ഉപയോഗിച്ച് സന്തോഷ്‌കുമാറിന്റെ തലയ്ക്കടിക്കുകയുമായിരുന്നു. സജിമോന്‍ പത്രോസിനെതിരേ വധശ്രമത്തിനു കേസെടുത്തതായി പോലീസ് അറിയിച്ചു.
RELATED STORIES
ഇനിയും അണയ്ക്കാനാവാതെ വാന്‍ഹായ് കപ്പലിലെ തീ
13 Jun 2025 8:32 AM GMTകേരള തീരത്തെ കപ്പലപകടം; അമിക്കസ്ക്യൂറിയെ നിയമിച്ച് കോടതി
13 Jun 2025 8:19 AM GMTഅഹമ്മദാബാദ് വിമാന ദുരന്തം: വിമാനത്തിന്റെ മുന്‍വശത്തെ ബ്ലാക്ക് ബോക്സ്...
13 Jun 2025 8:00 AM GMTപാകിസ്താനില്‍ ഭൂചലനം
13 Jun 2025 7:24 AM GMTപന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് 40 ലക്ഷം...
13 Jun 2025 7:20 AM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: ദുരിതബാധിതരുടെ വായ്പ എഴുതി തള്ളാത്തതില്‍...
13 Jun 2025 7:08 AM GMT