Latest News

സിനിമ-സീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ മരിച്ച നിലയില്‍

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം

സിനിമ-സീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ മരിച്ച നിലയില്‍
X

തിരുവനന്തപുരം: സിനിമ-സീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ മരിച്ച നിലയില്‍. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. സീരിതല്‍ അഭിനയത്തിന്റെ ഭാഗമായാണ് നടന്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ മുറിയെടുത്തത്. നാലു ദിവസമായിരുന്നു മുറിയെടുത്തിട്ടെന്ന് ജീവനക്കാര്‍ പറയുന്നു. മൂന്നു ദിവസമായി പുറത്തേക്കൊന്നും പോയിരുന്നില്ലെന്നുമാണ് സൂചനകള്‍.

മുറിയില്‍ നിന്നും രൂക്ഷഗന്ധം പുറത്തു വന്നതിനേ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിളാണ് മുറിയില്‍ മരിച്ചു കിടക്കുന്നതായി കണ്ടത്. ദിലീപ് ശങ്കറിന് കരള്‍ രോഗമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it