- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടതുസ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ചലച്ചിത്ര താരം പാര്‍വതി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ചലച്ചിത്ര താരം പാര്‍വതി തിരുവോത്ത്. മാതൃഭൂമി ഇംഗ്ലീഷ് ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത നിഷേധിച്ച താരം, തെറ്റു തിരുത്തണമെന്നും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് അനുകൂല ചലച്ചിത്ര താരങ്ങളെ മല്‍സരിപ്പിക്കാന്‍ ഇടതുപക്ഷം നീക്കം നടത്തുന്നുണ്ടെന്നും പല വിഷയങ്ങളിലും ശക്തമായ നിലപാട് പ്രഖ്യാപിക്കാറുള്ള പാര്‍വതി തിരുവോത്തിനെ പരിഗണിക്കുന്നുണ്ടെന്നുമായിരുന്നു വാര്‍ത്ത. ഇതുവഴി യുവതലമുറയുടെ പിന്തുണ ലഭിക്കുമെന്നാണു കണക്കുകൂട്ടലെന്നും പാര്‍വതിയും കാര്‍ഷിക നിയമത്തിനെതിരായ ഒടുവിലത്തെ നിലപാടിനും സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പിന്തുണ ലഭിച്ചിരുന്നതായും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തേ നിയമസഭയിലേക്ക് ചലച്ചിത്രതാരങ്ങളായ മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ ഇടതുസീറ്റില്‍ ജയിച്ചിരുന്നു. പാര്‍ലിമെന്റില്‍ ഇന്നസെന്റും ജയിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പാര്‍വതിയെ മല്‍സരിപ്പിക്കാന്‍ നീക്കം നടക്കുന്നതെന്നായിരുന്നു വാര്‍ത്തയില്‍ പറയുന്നത്.

അതേസമയം, വാര്‍ത്ത അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പാര്‍വതി ട്വീറ്റ് ചെയ്തു. ഒരു പാര്‍ട്ടിയും മല്‍സരിക്കുന്നതു സംബന്ധിച്ച് സംസാരിച്ചിട്ടില്ലെന്നും തെറ്റ് തിരുത്തണമെന്നും പാര്‍വതി ട്വിറ്ററില്‍ ആവശ്യപ്പെട്ടു.
RELATED STORIES
പത്തനംതിട്ടയിലും കോട്ടയത്തും ദുരിതാശ്വാസ ക്യാംപുകളുള്ള ...
1 Jun 2025 4:47 PM GMTവ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ മൂന്നു മുന്‍ പോലിസുകാര്‍ക്ക് തടവ്...
1 Jun 2025 3:34 PM GMTഷഹീദീന്‍ ഖുറൈശിയെ ബജ്റംഗ് ദളുകാര്‍ തല്ലിക്കൊന്ന സംഭവം; പ്രത്യേക...
1 Jun 2025 3:13 PM GMTഐപിഎല്‍; മഴ മുടക്കി ക്വാളിഫയര്‍ രണ്ട്; മഴ തുടര്‍ന്നാല്‍ മുംബൈക്ക്...
1 Jun 2025 3:06 PM GMTകൃത്യമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനുള്ള തിരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്: ...
1 Jun 2025 2:57 PM GMTബലി പെരുന്നാളിന് മുമ്പ് കന്നുകാലി ചന്തകള്‍ നിര്‍ത്തിവയ്ക്കാന്‍...
1 Jun 2025 2:41 PM GMT