- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറികടന്ന് കേന്ദ്രാനുമതി; നടപടി 2018 കർണാടക ഇലക്ഷന് മുന്നോടിയായി

ന്യൂഡല്‍ഹി : ബിജെപിക്ക് ബോണ്ട് സ്വീകരിക്കാന്‍ ചട്ടം മറി കടന്ന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് റിപോര്‍ട്ട്. 2018 ലെ കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്‍പാണ്, 15 ദിവസത്തിന് ഉള്ളില്‍ ബോണ്ട് നല്‍കി പണം സ്വീകരിക്കണമെന്ന ചട്ടം ബിജെപിക്കായി കേന്ദ്രം ഇളവ് നല്‍കിയത്. ബംഗ്ലൂരുവില്‍ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തില്‍ ബിജെപി സ്വീകരിച്ചത്. റിപോര്‍ട്ടേഴ്‌സ് കളക്ടീവാണ് ഇത് സംബന്ധിച്ച് റിപോര്‍ട്ട് ചെയ്തത്.
333 സ്വകാര്യ വ്യക്തികള്‍ 358 കോടിയുടെ ബോണ്ട് വാങ്ങിയെന്ന റിപോര്‍ട്ടും പുറത്ത് വന്നു. 2019 നും 2024 നും ഇടയില്‍ വ്യക്തികള്‍ വാങ്ങിയ ബോണ്ട് വിവരങ്ങളാണ് പുറത്ത് വന്നത്. ഇതില്‍ 44 ശതമാനവും കമ്പനികളും ആയി ബന്ധപ്പെട്ടവരാണ്. വ്യക്തികള്‍ നേരിട്ട് വാങ്ങിയത് രണ്ട് കോടി മുതല്‍ മുപ്പത്തിയഞ്ച് കോടി വരെയാണ്.
അതിനിടെ, ഇലക്ട്രല്‍ ബോണ്ടിലെ സുപ്രികോടതി വിധി കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കെ ബിജെപിക്കെതിരെ വിമര്‍ശനം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ഇലക്ട്രല്‍ ബോണ്ട് അഴിമതിയാണെന്നും ബിജെപിക്ക് പണം ലഭിക്കുന്നതിന് അന്വേഷണ ഏജന്‍സികള്‍ എങ്ങനെ സഹായിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിക്കുന്നത്. ഇലക്ട്രല്‍ ബോണ്ട് പ്രധാനമന്ത്രി ഹഫ്ത പിരിക്കല്‍ യോജനയെന്ന് ജയ്‌റാം രമേശ് പരിഹസിച്ചു. ഇഡി , സിബിഐ , ആദായനികുതി അന്വേഷണങ്ങള്‍ നേരിടുന്ന 21 കമ്പനികളെങ്കിലും കോടികളുടെ ബോണ്ട് വാങ്ങിയെന്നും ജയ്‌റാം രമേശ് പറഞ്ഞു.
ബോണ്ട് വാങ്ങിയ കമ്പനികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്. ഏറ്റവും കൂടുതല്‍ ഇലക്ട്രല്‍ ബോണ്ട് വാങ്ങിക്കൂട്ടിയ കമ്പനികളിലൊന്നായ മേഘ എഞ്ചിനീയറിങ്ങാണ് ജെഡിഎസിന് കിട്ടിയ സംഭാവനകളില്‍ പകുതിയും നല്‍കിയതെന്ന് വ്യക്തമായി. 50 കോടിയുടെ ബോണ്ട് ജെഡിഎസിന് കമ്പനി നല്കിയിട്ടുണ്ട്. ബിആര്‍എസിന് വന്‍ തുക നല്കിയതും മേഘ എന്നാണ് സൂചന. ഡിഎംകെ അണ്ണാ ഡിഎംകെ ജെഡിഎസ് നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികള്‍ മാത്രമാണ് സംഭാവന ആര് നല്‍കിയതെന്ന് വെളിപ്പെടുത്തിയത്. സംഭാവനികളില്‍ 94 ശതമാനവും ആര് നല്‍കിയതാണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടില്ല.
RELATED STORIES
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ടൗണ്‍ഷിപ്പിന് നാളെ മുഖ്യമന്ത്രി...
26 March 2025 5:04 AM GMTമെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ചെന്ന കേസ്:...
26 March 2025 4:40 AM GMTരാമനവമി യാത്രയില്‍ വര്‍ഗീയ പാട്ടുകള്‍ വെച്ച് ഹിന്ദുത്വര്‍;...
26 March 2025 4:19 AM GMTകാനറികള്‍ക്ക് മറക്കാനാവാത്ത ദിനം; ബ്രസീലിനെ നിലംപരിശ്ശാക്കി...
26 March 2025 3:49 AM GMTഭര്‍ത്താവിന്റെ തൊലിയുടെ നിറവുമായി താരതമ്യം ചെയ്ത് അപമാനിച്ചെന്ന് ചീഫ്...
26 March 2025 3:40 AM GMTവഖ്ഫ് നിയമഭേദഗതി: ഇന്ന് എംപിമാരുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍
26 March 2025 3:29 AM GMT