Latest News

രാഹുല്‍ ഗാന്ധിയുടെ പിതൃത്വത്തെ ചോദ്യം ചെയ്ത അസം മുഖ്യമന്ത്രിക്കെതിരേ എഫ്‌ഐആര്‍; പുറത്താക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി

രാഹുല്‍ ഗാന്ധിയുടെ പിതൃത്വത്തെ ചോദ്യം ചെയ്ത അസം മുഖ്യമന്ത്രിക്കെതിരേ എഫ്‌ഐആര്‍; പുറത്താക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി
X

ഗുവാഹത്തി; കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ഗാന്ധിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയും അദ്ദേഹത്തിന്റെ പിതൃത്വത്തെ ചോദ്യം ചെയ്യുകയും ചെയ്ത അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മക്കെതിരേ മഹാരാഷ്ട്ര പോലിസില്‍ പരാതി. രാഷ്ട്രീയ സംവാദത്തെ തരംതാഴ്ത്തിയതിനെതിരേ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും രംഗത്തുവന്നു. ഹിമന്തയെ തല്‍സ്ഥാനത്തുനിന്ന് എത്രയും പെട്ടെന്ന് പുറത്താക്കണമെന്നും ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.

ഉത്തരാഖണ്ഡില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് ആവശ്യപ്പെട്ട് രാഹുല്‍ നടത്തിയ പ്രസ്താവനക്കെതിരേയാണ് അസം മുഖ്യമന്ത്രിയുടെ പ്രതികരണം. രാഹുല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് നേതൃത്വം നല്‍കിയ ബിപിന്‍ റാവത്തിനെ അപകീര്‍ത്തിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

'ഇവരുടെ മാനസികാവസ്ഥ നോക്കൂ. ജനറല്‍ ബിപിന്‍ റാവത്ത് രാജ്യത്തിന്റെ അഭിമാനമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യ പാകിസ്ഥാനില്‍ സര്‍ജിക്കല്‍ സ്‌്രൈടക്ക് നടത്തിയത്. അതിന്റെ തെളിവാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. നിങ്ങള്‍ രാജീവ് ഗാന്ധിയുടെ മകന്‍ ആണോ എന്നതിന് ഞങ്ങള്‍ എപ്പോഴെങ്കിലും തെളിവ് ചോദിച്ചിട്ടുണ്ടോ? എന്റെ സൈന്യത്തോട് തെളിവ് ചോദിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം?' എന്നായിരുന്നു ഹിമന്തയുടെ ചോദ്യം.

യൂത്ത് കോണ്‍ഗ്രസ് നേതാവ് മഹാരാഷ്ട്ര പോലിസിനു നല്‍കിയ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Next Story

RELATED STORIES

Share it