Latest News

എടയാര്‍ വ്യവസായ മേഖലയില്‍ തീപ്പിടിത്തം; രണ്ട് സ്ഥാപനങ്ങള്‍ കത്തി നശിച്ചു

എടയാര്‍ വ്യവസായ മേഖലയില്‍ തീപ്പിടിത്തം; രണ്ട് സ്ഥാപനങ്ങള്‍ കത്തി നശിച്ചു
X

കൊച്ചി: എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ വന്‍തീപ്പിടിത്തം. തിന്നര്‍,റബ്ബര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന രണ്ട് കമ്പനികള്‍ പൂര്‍ണമായും കത്തി നശിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടവിലാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഒറിയോണ്‍ കെമിക്കല്‍സ്, ജനറല്‍ കെമിക്കല്‍സ് എന്നീ സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. ശ്രീ കൊവില്‍ റബ്ബര്‍ ഫാക്ടറി എന്ന സ്ഥാപനം ഭാഗികമായി കത്തി. മുപ്പതോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ മൂന്ന് മണിക്കൂര്‍ പ്രയത്‌നിച്ചാണ് തീ അണച്ചത്. എറണാകുളം ജില്ലയിലെ യൂണിറ്റുകള്‍ക്ക് പുറമേ ആലപ്പുഴ, തൃശൂര്‍, കോട്ടയം ജില്ലകളിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും തീ അണയ്ക്കാന്‍ എത്തിച്ചു.




Next Story

RELATED STORIES

Share it