Latest News

പാലക്കാട്: ഫിഷറീസ് വകുപ്പിന്റെ കീഴില്‍ മത്സ്യകൃഷി പദ്ധതി; ഇപ്പോള്‍ അപേക്ഷിക്കാം

പാലക്കാട്: ഫിഷറീസ് വകുപ്പിന്റെ കീഴില്‍ മത്സ്യകൃഷി പദ്ധതി; ഇപ്പോള്‍ അപേക്ഷിക്കാം
X

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ബയോഫ്‌ളോക്ക് മത്സ്യകൃഷി പദ്ധതികള്‍ക്ക് ജനറല്‍ വിഭാഗത്തിന് അപേക്ഷിക്കാം. പരിമിതമായ ജലം ഉപയോഗിച്ച് ചെയ്യാവുന്ന നൂതനമായ മത്സ്യകൃഷി രീതിയാണ് റീസര്‍ക്കുലേറ്റ് അക്വാകള്‍ച്ചര്‍ സിസ്റ്റം. 7.5 ലക്ഷം രൂപയാണ് ചെലവ്. റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം/ ബയോഫ്‌ളോക്ക് യൂണിറ്റ് സ്ഥാപിച്ച് മത്സ്യകൃഷി തുടങ്ങി ബില്ല് സമര്‍പ്പിക്കുന്ന മുറയ്ക്ക് 40 ശതമാനം തുക ധനസഹായമായി ലഭിക്കും.

താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മലമ്പുഴ, പാലക്കാട് 678651 വിലാസത്തില്‍ തപാല്‍ മുഖേനയോ ddfpkd@gmail.com ലോ ഡിസംബര്‍ ഒമ്പതിന് വൈകിട്ട് നാലിനകം അയക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2816061, 2815245.

Next Story

RELATED STORIES

Share it