Latest News

സിനിമ ചിത്രീകരണത്തിനിടെ കാര്‍ തലകീഴായി മറിഞ്ഞ് അര്‍ജുന്‍ അശോക് ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പരിക്ക്‌

സിനിമ ചിത്രീകരണത്തിനിടെ കാര്‍ തലകീഴായി മറിഞ്ഞ് അര്‍ജുന്‍ അശോക് ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പരിക്ക്‌
X

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. നടന്‍മാരായ അര്‍ജുന്‍ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം ജി റോഡില്‍ വെച്ചുണ്ടായ അപകടത്തില്‍ മൂവര്‍ക്കും നേരിയ പരിക്കേറ്റു.

വഴിയില്‍ നിര്‍ത്തിയിട്ട രണ്ടു ബൈക്കുകളിലും കാര്‍ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്കും പരിക്കേറ്റു. ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്റര്‍ ആയിരുന്നു കാര്‍ ഓടിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്.


Next Story

RELATED STORIES

Share it