- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ: ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പി കെ ഉസ്മാന്
പെരിങ്ങമ്മലയില്‍ ആത്മഹത്യ ചെയ്ത നാല് പെണ്‍കുട്ടികളുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പീഡനത്തിനിരയായതായും കണ്ടെത്തിയത് ഗൗരവതരമാണ്
തിരുവനന്തപുരം: ജില്ലയിലെ പെരിങ്ങമ്മലയിലെയും വിതുരയിലെയും ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഉസ്മാന്. അഞ്ച്് മാസത്തിനിടെ അഞ്ച് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്. പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന ഭാവി വാഗ്ദാനങ്ങളാണ് അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. മേഖലയിലെ പെണ്‍കുട്ടികള്‍ ചൂഷണത്തിനിരയായി ആത്മഹത്യയില്‍ അഭയം തേടുന്നത് പോലിസും അധികൃതരും ഗൗരവമായി കാണുന്നില്ലെന്ന ഊര് നിവാസികളുടെ ആക്ഷേപം ഞെട്ടിപ്പിക്കുന്നതാണ്.
പെരിങ്ങമ്മലയില്‍ ആത്മഹത്യ ചെയ്ത നാല് പെണ്‍കുട്ടികളുടെ പോസ്റ്റ്മോര്‍ട്ടത്തിലും കുട്ടികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പീഡനത്തിനിരയായതായും കണ്ടെത്തിയത് ഗൗരവതരമാണ്. വിവാദമായ ആത്മഹത്യകളില്‍ പ്രണയ നൈരാശ്യമെന്ന ഒറ്റ വാക്കില്‍ ചില ആദിവാസി യുവാക്കളുടെ മേല്‍ കുറ്റമാരോപിച്ച് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തുകയാണ് പോലിസ്. ആദിവാസി യുവാക്കളെ ഇടനിലക്കാരാക്കി പെണ്‍കുട്ടികളെയും യുവാക്കളെയും വഴിതെറ്റിക്കുന്നതില്‍ ഊരിന് പുറത്തുള്ളവരുടെ പങ്കിനെക്കുറിച്ച് കൃത്യമായ അന്വേഷണം വേണം. ആദിവാസി മേഖലയെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ലഹരി സംഘങ്ങള്‍ക്ക് കടിഞ്ഞാണിടാതെ പ്രശ്നപരിഹാരം അസാധ്യമാണെന്നാണ് മേഖലയില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍. കഴിഞ്ഞ ദിവസവും രണ്ട് പെണ്‍കുട്ടികള്‍ ചൂഷണത്തിേനിരയായതായി വാര്‍ത്തകള്‍ വന്നിരുന്നു.
പ്രതികളുടെ രാഷ്ട്രീയ ബന്ധവും ഭരണ സ്വാധീനവും കുറ്റവാളികള്‍ രക്ഷപ്പെടാന്‍ പഴുതൊരുക്കുകയാണ്. ആദിവാസി മേഖലയിലെ ലഹരി ഉപയോഗം തടയുന്നതിനും പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ സത്വരമായ ഇടപെടല്‍ നടത്തണമെന്നും പി കെ ഉസ്മാന് ആവശ്യപ്പെട്ടു.
ആത്മഹത്യകള്‍ വ്യാപകമാകുന്ന വിതുര, പെരിങ്ങമ്മല ആദിവാസി മേഖലകളിലെ സന്ദര്‍ശനത്തില്‍ എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് നിസാമുദ്ദീന്‍ തച്ചോണം, ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട്, മണ്ഡലം പ്രസിഡന്റ് അഷ്കര്‍ തൊളിക്കോട്, ഇടിഞ്ഞാര്‍ ഷിബു, ഇടിഞ്ഞാര്‍ ഷാജഹാന് എന്നിവരും സംബന്ധിച്ചു.
RELATED STORIES
ട്വന്റി-20 ലോക റാങ്കിങില്‍ തിലക് വര്‍മ്മയ്ക്കും സഞ്ജുവിനും കുതിപ്പ്;...
20 Nov 2024 12:17 PM GMTപ്രവർത്തനങ്ങൾ ഫലം കണ്ടു, ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗത്തിൽ വലിയ ...
20 Nov 2024 12:12 PM GMTആറ് ഫലസ്തീനിയൻ തടവുകാരെ വിട്ടയച്ച് ഇസ്രായേൽ സൈന്യം
20 Nov 2024 11:30 AM GMTകരുനാഗപ്പള്ളിയിൽ നിന്നു കാണാതായ യുവതിയെ കണ്ടെത്തി; നിർണായകമായത്...
20 Nov 2024 11:15 AM GMTകൈക്കൂലി വാങ്ങി; ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ
20 Nov 2024 10:38 AM GMTസി പി എ ലത്തീഫ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്
20 Nov 2024 10:30 AM GMT