Latest News

അഫ്ഗാനിസ്താനില്‍ മിന്നല്‍ പ്രളയം; 31 മരണം, നിരവധി പേരെ കാണാതായി

അഫ്ഗാനിസ്താനില്‍ മിന്നല്‍ പ്രളയം; 31 മരണം, നിരവധി പേരെ കാണാതായി
X

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്താനില്‍ മിന്നല്‍ പ്രളയത്തില്‍ 31 പേര്‍ മരിച്ചു. 17 പേര്‍ക്ക് വിവിധ തരത്തില്‍ പരിക്കേറ്റിട്ടുണ്ട്. ബഖ്താര്‍ ന്യൂസ് ഏജന്‍സി നല്‍കുന്ന വിവരമനുസരിച്ച് മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. കാണാതായവരുടെ എണ്ണവും വര്‍ധിക്കും.

അഫ്ഗാനിലെ പര്‍വതപ്രദേശമായ പര്‍വാനിലും ഹിന്ദുകുഷ് പര്‍വതമേഖലയിലും മഴയും പ്രളയവും ശക്തമാണ്.

നിരവധി വീടുകള്‍ പ്രളയത്തില്‍ മുങ്ങിപ്പോവുകയോ ഒലിച്ചുപോവുകയോ ചെയ്തു. മഴ മറ്റ് പ്രവിശ്യകളെ ബാധിച്ചിട്ടുണ്ട്, പ്രത്യേകിച്ച് കിഴക്ക് നംഗര്‍ഹാര്‍ പ്രവിശ്യയെയും വടക്ക് പഞ്ച്ഷിര്‍ പ്രവിശ്യയെയും ഉള്‍പ്പെടെ.

പല ഗ്രാമങ്ങളും വെള്ളത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. കൃഷിയിടങ്ങളില്‍ വെള്ളംപൊങ്ങിയിട്ടുണ്ട്.

ഇതേ പ്രദേശത്ത് രണ്ടാഴ്ച മുമ്പ് 40ഓളം പേര്‍ സമാനമായ സാഹചര്യത്തില്‍ മരിച്ചിരുന്നു. നിരവധി പേരെ കാണാതാവുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.

കാലാവസ്ഥാവകുപ്പിന്റെ കണക്കനുസരിച്ച് രാജ്യത്തെ 22 പ്രൊവിന്‍സുകളില്‍ കനത്ത മഴ പെയ്യുന്നുണ്ട്.

Next Story

RELATED STORIES

Share it