Latest News

പ്രളയ പുനരധിവാസ പദ്ധതി: പോപുലര്‍ ഫ്രണ്ട് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു

ആലുവ തായ്ക്കാട്ടുകരയില്‍ സലീമിന് നല്‍കിയ വീടിന്റെ താക്കോല്‍ദാനം സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ നിര്‍വ്വഹിച്ചു.ജില്ലയില്‍ നല്‍കിയ അഞ്ചാമത്തെ വീടിന്റെ താക്കോല്‍ ദാനമാണ് നടന്നത്

പ്രളയ പുനരധിവാസ പദ്ധതി: പോപുലര്‍ ഫ്രണ്ട് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു
X

കൊച്ചി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രളയപുനരധിവാസ പദ്ധതിയുടെ ഭാഗമായി ആലുവ തായ്ക്കാട്ടുകരയില്‍ സലീമിന് നല്‍കിയ വീടിന്റെ താക്കോല്‍ദാനം സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ നിര്‍വ്വഹിച്ചു.ജില്ലയില്‍ നല്‍കിയ അഞ്ചാമത്തെ വീടിന്റെ താക്കോല്‍ ദാനമാണ് നടന്നത്.


2018 ല്‍ നടന്ന പ്രളയത്തില്‍ എറണാകുളം ജില്ലയിലുണ്ടായ വ്യാപക നഷ്ടത്തില്‍ വീടുകളുടെ അറ്റകുറ്റപണികള്‍, പുതിയ വീടു നിര്‍മ്മാണങ്ങള്‍ തുടങ്ങി ഒട്ടനവധി പദ്ധതികള്‍ പോപുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച് നടപ്പിലാക്കിയിരുന്നു.

സോണല്‍ സെക്രട്ടറി എം എച്ച് ഷിഹാസ്, എറണാകുളം ജില്ല പ്രസിഡന്റ് വി കെ സലിം, ഇടുക്കി ജില്ല പ്രസിഡന്റ് ടി എ നൗഷാദ്, ജില്ല കമ്മിറ്റിയംഗം കെ എസ് നൗഷാദ്, ഡിവിഷന്‍ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ്, ഏരിയ പ്രസിഡന്റ് അബ്ദുല്‍ ജലീല്‍, ജബീല്‍ ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it