Latest News

ആര്‍ടി-പിസിആര്‍ മാര്‍ഗനിര്‍ദേശം കൃത്യമായി പിന്തുടരണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രിയുടെ നിര്‍ദേശം

ആര്‍ടി-പിസിആര്‍ മാര്‍ഗനിര്‍ദേശം കൃത്യമായി പിന്തുടരണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രിയുടെ നിര്‍ദേശം
X

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യ, ചികില്‍സാ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിര്‍ദേശം നല്‍കി. രോഗലക്ഷണമുളളപ്പോഴും പരിശോധനയില്‍ നെഗറ്റീവ് ഫലം നല്‍കിയ രോഗികളുടെ ആര്‍ടി-പിസിആര്‍ പരിശോധന നടത്തുമ്പോള്‍ മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുളളത്.

നിലവിലുള്ള ഗൈഡ് ലൈന്‍പ്രകാരം രോഗികളില്‍ ആദ്യം ആന്റിജന്‍ പരിശോധന നടത്തണം. ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായാലും ആന്റിജന്‍ പരിശോധന നെഗറ്റീവ് ആവാം. അത്തരക്കാരില്‍ ആര്‍ടി- പിസിആര്‍ ടെസ്റ്റ് നടത്തി കൊവിഡ് രോഗസാന്നിധ്യം ഉറപ്പുവരുത്തണം. ചില കേസില്‍ തൊണ്ടയില്‍ നിന്ന് സ്വാബ് എടുത്താലും അതില്‍ വൈറസ് സാന്നിധ്യം കാണണണെന്നില്ല. അപ്പോഴാണ് ആര്‍ടി പിസിആര്‍ പരിശോധന നടത്തേണ്ടത്.

Next Story

RELATED STORIES

Share it