- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഴക്കാലത്ത് ശ്രദ്ധിക്കേണ്ടതുണ്ട്, ഭക്ഷണവും ആരോഗ്യവും
ദഹനത്തിനും അസിഡിറ്റിക്കും കാരണമാകുന്ന ഏതൊരു ഭക്ഷണവും ഒഴിവാക്കണം.
കോഴിക്കോട്: വീണ്ടുമൊരു മഴക്കാലമായി. കൊവിഡ് എന്ന മഹാമാരിക്കു പുറമെ മറ്റു പല രോഗങ്ങളും തലപൊക്കുന്ന കാലം കൂടിയാണ് ഇത്. മഴക്കാലത്ത് ഭക്ഷണ, ആരോഗ്യ കാര്യങ്ങളില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഉയര്‍ന്ന അളവിലുള്ള ഈര്‍പ്പം ഉണ്ടാകുന്നതിനാല്‍ നമ്മുടെ ദഹനവ്യവസ്ഥ മന്ദഗതിയിലാകുന്നു. അതിനാല്‍ ശരിയായ തരത്തിലുള്ള ഭക്ഷണം കഴിക്കുന്നത് ആരോഗ്യപരിപാലനത്തിന് ആവശ്യമാണ്. ഈ സീസണില്‍ മത്സ്യവും മാംസവും ധാരാളമായി കഴിക്കരുത്. ദഹനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. മണ്‍സൂണ്‍ കാലത്ത് ഉണ്ടാകുന്ന വയറിളക്കവും ദഹനക്കേടും ഒഴിവാക്കാന്‍ വേവിച്ച ഭക്ഷണം മാത്രം കഴിക്കുക. ദഹനക്കേട് തടയാന്‍ അരി കഞ്ഞി കഴിക്കുന്നതാണ് നല്ലത്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ഹെര്‍ബല്‍ ടീ കുടിക്കുന്നത് നല്ലതാണ്. ഇഞ്ചി, കുരുമുളക്, തേന്‍, പുതിന, തുളസി ഇല എന്നിവ ചേര്‍ത്താണ് ഹെര്‍ബല്‍ ടീ ഉണ്ടാക്കുന്നത്.
ആയുര്‍വേദ ഗ്രന്ഥങ്ങള്‍ അനുസരിച്ച്, മഴക്കാലത്ത് നെല്ലുകുത്തിയ അരി പാകം ചെയ്ത് പയറുവര്‍ഗ്ഗങ്ങള്‍ നെയ്യില്‍ വറുത്തെടുത്തു കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ, ഗോതമ്പ്, ധാന്യങ്ങള്‍, അല്ലെങ്കില്‍ ബാര്‍ലി എന്നിവ പാകം ചെയ്യാം. എന്നാല്‍ ഈ സമയത്ത് മാംസവും മറ്റ് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും ഒഴിവാക്കുന്നത് നല്ലതാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ദഹനത്തിനും അസിഡിറ്റിക്കും കാരണമാകുന്ന ഏതൊരു ഭക്ഷണവും ഒഴിവാക്കണം.
മഴക്കാലത്ത് ചര്‍മ്മ അലര്‍ജികള്‍ ശക്തമാകാന്‍ സാധ്യതയുണ്ട്. ചര്‍മ്മത്തിന് അലര്‍ജ്ജയുള്ളവര്‍ മസാലകള്‍ ഒഴിവാക്കണം. മസാലകള്‍ ഭക്ഷണ താപനില വര്‍ദ്ധിപ്പിക്കുകയും രക്തചംക്രമണം ഉത്തേജിപ്പിക്കുകയും ചെയ്യുന്നു, ഇത് അലര്‍ജിക്കും ചര്‍മ്മത്തെ പ്രകോപിപ്പിക്കാനും ഇടയാക്കുന്നു. ചര്‍മ്മത്തിന്റെ നിറം മങ്ങല്‍, തിണര്‍പ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ മഴക്കാലത്ത് ഉണ്ടാകാറുണ്ട്. പുതിയ പച്ചക്കറികളും സീസണില്‍ ധാരാളമായി ലഭിക്കുന്ന പഴവര്‍ഗ്ഗം ഏതാണോ അതും കഴിക്കുന്നത് നല്ലതാണ്. ഓരോ പ്രദേശങ്ങളില്‍ അവിടുത്തെ കാലാവസ്ഥക്ക് അനുയോജ്യമായി പാകപ്പെടുന്ന പഴങ്ങളാണ് അവിടെയുള്ളവര്‍ കഴിക്കേണ്ടത്.
RELATED STORIES
ബെയ്ത് ഹാനൂനിലെ ഗറില്ലാ ആക്രമണങ്ങള്ക്ക് മുന്നില് പകച്ച് ഇസ്രായേലി...
12 Jan 2025 1:58 PM GMTപത്തനംതിട്ട പീഡനം: അറസ്റ്റിലായവരുടെ എണ്ണം 30 ആയി
12 Jan 2025 1:34 PM GMTപിസ്തയുടെ തോട് തൊണ്ടയില് കുടുങ്ങി രണ്ട് വയസുകാരന് മരിച്ചു
12 Jan 2025 1:27 PM GMTട്രിപ്പിള് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന് വനിതാ താരമായി ഇറാ ജാദവ്
12 Jan 2025 1:23 PM GMTപ്രധാനപ്പെട്ട വിവരം തിങ്കളാഴ്ച്ച രാവിലെ 9.30ന് പറയും: പി വി അന്വര്
12 Jan 2025 12:55 PM GMTക്ഷേത്ര വികസനത്തിനായി മുസ്ലിം പള്ളി പൊളിച്ചു
12 Jan 2025 11:32 AM GMT