- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രാന്സ്ജെന്ഡറുകള്ക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകള്

തിരുവനന്തപുരം: കൊവിഡ്-19ന്റെ പശ്ചാത്തലത്തില് ട്രാന്സ്ജെന്ഡറുകള്ക്ക് വീണ്ടും ഭക്ഷ്യധാന്യ കിറ്റുകള് വിതരണം ചെയ്യുന്നതിനുള്ള അനുമതി നല്കി സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. ലോക്ഡൗണിന്റെ പ്രാരംഭ ഘട്ടത്തില് 1000 ട്രാന്സ്ജെന്ഡറുകള്ക്ക് സപ്ലൈകോ വഴി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തിരുന്നു. ഭൂരിഭാഗം ട്രാന്സ്ജെന്ഡറുകളും തൊഴില്പരമായ പ്രതിസന്ധി നേരിടുന്നതിനാലും സ്വന്തമായി ജീവനോപാധി കണ്ടെത്താന് കഴിയാത്ത അടിയന്തര സാഹചര്യം പരിഗണിച്ചുമാണ് രണ്ടാംഘട്ടമായി ഭക്ഷ്യധാന്യ കിറ്റുകള് വിതരണം ചെയ്യുന്നത്. ആവശ്യമായ ഭക്ഷ്യ ധാന്യങ്ങളും പലവ്യഞ്ജനങ്ങളും ഉള്പ്പെടെ ഒരാള്ക്ക് 700 രൂപയുടെ ഭക്ഷ്യധാന്യ കിറ്റാണ് നല്കുന്നത്. ഇതിനായി 7 ലക്ഷം രൂപയുടെ ഭരണാനുമതി നല്കിയതായും മന്ത്രി വ്യക്തമാക്കി.
സാമൂഹ്യനിതി വകുപ്പ് നല്കിയ ഐഡി കാര്ഡുള്ള, ഐഡി കാര്ഡിന് സ്ക്രീനിംഗ് പ്രക്രിയ പൂര്ത്തീകരിച്ച, ഐഡി കാര്ഡിന് അപേക്ഷ സമര്പ്പിച്ച 1000 ട്രാന്സ്ജെന്ഡര് വ്യക്തികള്ക്കായിരിക്കും കിറ്റ് ലഭിക്കുക. സപ്ലൈകോ ഔട്ട്ലെറ്റുകള് വഴിയാകും ഭക്ഷ്യ ധാന്യ കിറ്റുകള് വിതരണം ചെയ്യുന്നത്. ഭക്ഷണ കിറ്റുകള് അതത് ജില്ലാതല ജസ്റ്റിസ് കമ്മിറ്റി അംഗങ്ങളുടെ സഹകരണത്തോടെ വിതരണം ചെയ്യുന്നതിന് ജില്ലാതല സാമൂഹ്യനീതി ഓഫിസറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
RELATED STORIES
കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ നവീകരണവുമായി ബന്ധപ്പെട്ട...
28 April 2025 11:18 AM GMTഎസ്എസ്എല്സി പരീക്ഷഫലം മെയ് രണ്ടാം വാരത്തോടുകൂടി പ്രസിദ്ധീകരിക്കും:...
28 April 2025 10:49 AM GMTസംവിധായകരിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; അന്വേഷണത്തിന് പ്രത്യേക...
28 April 2025 10:41 AM GMTസ്ത്രീധനത്തിന്റെ പേരില് യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി;...
28 April 2025 10:39 AM GMTവിളവെടുക്കാനാവാതെ ദുരിതത്തിൽ മുങ്ങി ആവളപ്പാണ്ടിയിലെ കർഷകർ; നശിച്ചു...
28 April 2025 9:46 AM GMTമുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിലെ ഏറ്റവും വലിയ അഴിമതി കൂടാരം : രമേശ്...
28 April 2025 9:07 AM GMT