Latest News

കാന്‍സര്‍ ഭേദമാക്കാന്‍ മാതാപിതാക്കള്‍ ഗംഗയില്‍ മുക്കിയ അഞ്ച് വയസ്സുകാരന്‍ മരിച്ചു

കാന്‍സര്‍ ഭേദമാക്കാന്‍ മാതാപിതാക്കള്‍ ഗംഗയില്‍ മുക്കിയ അഞ്ച് വയസ്സുകാരന്‍ മരിച്ചു
X

ഹരിദ്വാര്‍: കാന്‍സര്‍ ഭേദമാക്കാന്‍ മാതാപിതാക്കള്‍ ഗംഗയില്‍ മുക്കിയ അഞ്ച് വയസുകാരന്‍ മരിച്ചു. ഗംഗയില്‍ മുക്കിയാല്‍ കാന്‍സര്‍ ഭേദമാവുമെന്ന മാതാപിതാക്കളുടെ വിശ്വാസത്തെ തുടര്‍ന്നാണ് അഞ്ച് വയസുകാരന് ജീവന്‍ നഷ്ടമായത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് ഉടന്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഹരിദ്വാറിലെ ഹര്‍ കി പൗരിയില്‍ ബുധനാഴ്ചയാണ് സംഭവം. ഡല്‍ഹിയില്‍ നിന്നുള്ള കുടുംബമാണ് ഗംഗാതീരത്ത് എത്തിയത്. രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരന്റെ അസുഖം ഗംഗാസ്‌നാനം കൊണ്ട് മാറുമെന്നാണ് മാതാപിതാക്കള്‍ വിശ്വസിച്ചിരുന്നത്.

കുട്ടിയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ പ്രതീക്ഷ കൈവിട്ട തരത്തിലാണ് സംസാരിച്ചത്. തുടര്‍ന്ന് എങ്ങനെയും അസുഖം മാറ്റാന്‍ കുട്ടിയെ ഗംഗയില്‍ മുക്കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ഇങ്ങനെ ചെയ്താല്‍ അസുഖം മാറുമെന്ന് ചിലര്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ ഗംഗാതീരത്ത് എത്തുകയായിരുന്നു എന്ന് പോലിസിനോട് കുടുംബം പറഞ്ഞു. കുട്ടിയെ ഗംഗയില്‍ മുക്കിയ ശേഷം മൃതദേഹത്തിനരികെ അമ്മ ഇരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 'കുട്ടി ഉടന്‍ തന്നെ എഴുന്നേല്‍ക്കും, അത് എന്റെ ഉറപ്പാണ്' എന്ന് മാതാവ് സംസാരിക്കുന്നതും വിഡിയോയില്‍ കാണാം. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it