Latest News

'ഹിജാബ് ഊരിമാറ്റാന്‍ നിര്‍ബന്ധിച്ചു'; ഷിമോഗയില്‍ 13 മുസ് ലിം വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു

ഹിജാബ് ഊരിമാറ്റാന്‍ നിര്‍ബന്ധിച്ചു; ഷിമോഗയില്‍ 13 മുസ് ലിം വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു
X

ബെംഗളൂരു; കര്‍ണാടകയിലെ ഷിമോഗയില്‍ ഹിജാബ് ഊരിമാറ്റാന്‍ നിര്‍ബന്ധിക്കപ്പെട്ട 13 മുസ് ലിം വിദ്യാര്‍ത്ഥിനികള്‍ എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ബഹിഷ്‌കരിച്ചു. ഷിമോഗ ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിവിധ ക്ലാസുകളിലെ വിദ്യാര്‍ത്ഥിനികളാണ് ബഹിഷ്‌കരണത്തിനു പിന്നില്‍.

ഷിമോഗ ഗവണ്‍മെന്റ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെ സ്‌കൂള്‍ ഗേറ്റിനു മുന്നില്‍വച്ച് അധ്യാപകര്‍ തടഞ്ഞു. ഹിജാബ് അഴിച്ചുമാറ്റാതെ അകത്തേക്ക് പോകാനാവില്ലെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു. ഹിജാബ് അഴിച്ചുമാറ്റാനാകില്ലെന്ന് കുട്ടികളും നിലപാടെടുത്തു. പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഹിജാബില്ലാതെ ഒരുമിച്ച് ഒരു ക്ലാസ് റൂമില്‍ എഴുതിക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചെങ്കിലും അത് കുട്ടികള്‍ സ്വീകരിച്ചില്ല. തുടര്‍ന്നാണ് പരീക്ഷ ബഹിഷ്‌കരിച്ചത്. കുട്ടികളോടൊപ്പം സ്‌കൂള്‍ ഗേറ്റിലെത്തിയ രക്ഷിതാക്കളും കുട്ടുകളുടെ നിലപാടിനൊപ്പം ചേര്‍ന്നു.

'കോടതി ഇതുവരെ ഉത്തരവിട്ടിട്ടില്ല, അത് എന്തായാലും ഞങ്ങള്‍ ഹിജാബ് അഴിക്കില്ല. പരീക്ഷ എഴുതിയില്ലെങ്കിലും കുഴപ്പമില്ല. എനിക്ക് പരീക്ഷയല്ല മതമാണ് പ്രധാനം. ഹിജാബ് അനുവദിച്ചില്ലെങ്കില്‍ ഞങ്ങള്‍ സ്‌കൂളില്‍ വരില്ല. എന്റെ ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെട്ടാല്‍ വീട്ടിലേക്ക് മടങ്ങിക്കോളാന്‍ മാതാപിതാക്കള്‍ അനുവാദം നല്‍കിയിരുന്നു''- പരീക്ഷ ബഹിഷ്‌കരിച്ച വിദ്യാര്‍ത്ഥിനികളിലൊരാളായ അലിയ മെഹത് പറഞ്ഞു.

ഹിജാബ് അഴിച്ചുവച്ച് നൂറോളം മുസ് ലിംകുട്ടികള്‍ ഇവിടെ പരീക്ഷ എഴുതി.

കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് സഭയിലെത്തിയത്.

ബിജെപിയുടെ ഭരണകാലത്ത് ഭരണഘടനാപരമായ അവകാശങ്ങള്‍ ഇല്ലാതാക്കപ്പെടുകയാണെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

കോണ്‍ഗ്രസ് എംഎല്‍എ കനീസ് ഫാത്തിമ ഹിജാബ് ധരിച്ചാണ് സഭയിലെത്തിയത്. ഇനിയും ഹിജാബ് ധരിച്ച് സഭയിലെത്തുമെന്ന് അവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it