Latest News

കുവൈത്തില്‍ അടുത്ത മാസം മുതല്‍ വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കും

കുവൈത്തില്‍ അടുത്ത മാസം മുതല്‍ വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കും
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിബന്ധനകള്‍ പാലിച്ച് വിദേശികള്‍ക്ക് ആഗസ്ത് ഒന്നു മുതല്‍ കുവൈത്തില്‍ പ്രവേശനം അനുവദിക്കും. നിബന്ധനകള്‍ അനുസരിച്ചാണ് പ്രവേശനം. കുവൈത്ത് അംഗീകരിച്ച കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്,72 മണിക്കൂര്‍ സമയപരിധിക്കകത്തെ പിസിആര്‍ പരിശോധനാ റിപോര്‍ട്ട് എന്നിവ വേണം. ഇതിനു പുറമെ 7 ദിവസം ഹോം ക്വാറന്റൈന്‍, കുവൈത്തില്‍ പ്രവേശിച്ച് മൂന്നു ദിവസത്തിനകം പിസിആര്‍ പരിശോധന എന്നീ നിബന്ധനകളും പാലിക്കണം.


പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം.ഫൈസര്‍, മൊഡേണ, ആസ്ട്രസെനിക വാക്‌സിനുകളാണെങ്കില്‍ 2 ഡോസും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ആണെങ്കില്‍ ഒരു ഡോസും എടുത്തിരിക്കണം. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനുള്ള അംഗീകാരം സംബന്ധിച്ച തീരുമാനം ആരോഗ്യമന്ത്രാലയത്തിന്റേതായിരിക്കും.


ജഡ്ജിമാര്‍, ഡോക്ടര്‍മാര്‍, എണ്ണ കമ്പനി ജീവനക്കാര്‍, ഗാര്‍ഹിക തൊഴിലാളികള്‍, നയതന്ത്ര മന്ത്രാലയം ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ പ്രവേശനമുള്ളത്.




Next Story

RELATED STORIES

Share it