Latest News

റിപ്പബ്ലിക് ദിന സംഘര്‍ഷം; തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചും ഫോറന്‍സിക് സംഘവും ചെങ്കോട്ടയില്‍

റിപ്പബ്ലിക് ദിന സംഘര്‍ഷം; തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചും ഫോറന്‍സിക് സംഘവും ചെങ്കോട്ടയില്‍
X

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറി സംഘര്‍ഷം നടത്തിയ സംഭവം അന്വേഷിക്കാന്‍ ഡല്‍ഹി പോലിസിലെ ക്രൈംബ്രാഞ്ചും ഫോറന്‍സിക് സംഘവും ചെങ്കോട്ടയില്‍.

ജനുവരി 26ലെ കര്‍ഷക റാലിയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ 19 പേരെ അറസ്റ്റു ചെയ്തതായും 25 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ഡല്‍ഹി പോലീസ് കമ്മീഷണര്‍ എസ്.എന്‍. ശ്രീവസ്തവ പറഞ്ഞു.

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലിക്കിടെ ചെങ്കോട്ടയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ധുവിനും ഗുണ്ടാ നേതാവായിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ലാക സിധാനക്കുമാണന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. ചെങ്കോട്ടയില്‍ സിഖ് മത പതാകയായ നിഷാന്‍ സാഹിബ് ഉയര്‍ത്തിയത് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. സംഭവം വിവാദമാവുകയും ദീപ് സിദ്ധുവിനെതിരേ കര്‍ഷകര്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതോടെ സിദ്ധു പ്രക്ഷോഭത്തിനിടെ ട്രാക്ടറില്‍ നിന്ന് ഇറങ്ങിയോടിരുന്നു. കര്‍ഷകര്‍ തടഞ്ഞുവച്ചതോടെ ഇയാള്‍ ട്രാക്ടറില്‍ നിന്ന് ഇറങ്ങിയോടി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. പോലിസിന്റെ കണ്‍മുമ്പില്‍ നിന്നാണ് ഇയാള്‍ ഇറങ്ങിയോടിയത്. സിദ്ധുവിനെ ഇതുവരെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല. പ്രതിഷേധത്തില്‍ നുഴഞ്ഞു കയറി സിദ്ധു മനഃപൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു എന്നാണ് കര്‍ഷക സംഘടനാ നേതാക്കള്‍ പറയുന്നത്. അക്രമം നടത്താന്‍ ഇദ്ദേഹം ആഹ്വാനം ചെയ്തിരുന്നതായും നേതാക്കള്‍ ആരോപിക്കുന്നു. ദീപ് സിദ്ധുവിനെ ആര്‍എസ്എസ് ഏജന്റ് എന്നാണ് സംയുക്ത് കിസാന്‍ മോര്‍ച്ച വിശേഷിപ്പിച്ചത്.




Next Story

RELATED STORIES

Share it