Latest News

കേരള മുന്‍ ഗവര്‍ണര്‍ ആര്‍എല്‍ ഭാട്ടിയ കൊവിഡ് ബാധിച്ച് മരിച്ചു

കേരള മുന്‍ ഗവര്‍ണര്‍ ആര്‍എല്‍ ഭാട്ടിയ കൊവിഡ് ബാധിച്ച് മരിച്ചു
X

ന്യൂഡല്‍ഹി: കേരളത്തിന്റെ മുന്‍ഗവര്‍ണര്‍ ആര്‍എല്‍ ഭാട്ടിയ(100) മരിച്ചു. മുന്‍ വിദേശകാര്യ മന്ത്രി കൂടിയായിരുന്ന രഘുനന്ദന്‍ ലാല്‍ ഭാട്ടിയ, അമൃത സറിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികില്‍സയിലായിരുന്നു.

2004 ജൂണ്‍ 23 മുതല്‍ 2008 ജൂലൈ 10വരെ സംസ്ഥാനത്തിന്റെ ഗവര്‍ണറായിരുന്നു. അമൃത് സറില്‍ നിന്ന് ആറു തവണ ലോക്‌സഭാംഗമായി. 2004ല്‍ സിക്കന്തര്‍ ഭക്തിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഭാട്ടിയ കേരള ഗവര്‍ണറായി എത്തിയത്. 1991വരെ എഐസിസി സെക്രട്ടറിയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവ് അനുശോചിച്ചു

മുന്‍ ഗവര്‍ണര്‍ ആര്‍ എല്‍ ഭാട്യയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. പഞ്ചാബിന്റെ പ്രതിസന്ധി കാലഘട്ടത്തില്‍ മുന്നില്‍ നിന്നു പോരാടിയ വ്യക്തിയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അദ്ദേഹം ചെയ്ത സേവനങ്ങള്‍ എക്കാലവും വിലമതിക്കപ്പെടുമെന്നും ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it