Latest News

മുന്‍ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥിന്റെ പുസ്തകം എം.ടി. വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്തു

മുന്‍ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥിന്റെ പുസ്തകം എം.ടി. വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്തു
X

കോഴിക്കോട്: മുന്‍ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ പുസ്തകം 'അറിവ് ആധുനികത ജനകീയത ' എം.ടി. വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്തു. സര്‍ക്കാര്‍ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി ശക്തിപ്പെടുത്തിയത് പ്രൊഫ സി. രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള വിദ്യാഭ്യാസ ചരിത്രം, ബദല്‍ വിദ്യാഭ്യാസ നയങ്ങള്‍, പൊതുവിദ്യാഭ്യാസത്തിന്റെ ഡിജിറ്റല്‍ കുതിപ്പ്, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ടെക്‌നോ പെഡഗോജി, ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം, അക്കാദമിക് ഇടപെടലുകള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം, സ്‌കൂള്‍ മാനേജ്‌മെന്റ് പരിശീലനത്തിന്റെ മികവ്, വിദ്യാലയ മാസ്റ്റര്‍ പ്ലാന്‍, അനൗപചാരിക വിദ്യാഭ്യാസം, മലയാള ഭാഷാ പഠന ആക്ട്, ആദിവാസി ഗോത്രസമൂഹത്തിന്റെ വിദ്യാഭ്യാസം തുടങ്ങിയവയാണ് 'അറിവ് ആധുനികത ജനകീയത ' എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എം.ടി വാസുദേവന്‍ നായരുടെ വസതിയില്‍ നടന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പുസ്തകം ഏറ്റുവാങ്ങി. മുന്‍ എം.എല്‍.എ എ. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ കോഴിക്കോട് ഡി.പി.സി ഡോ. എ.കെ അബ്ദുല്‍ ഹക്കീം, തിങ്കള്‍ ബുക്‌സ് പ്രസാധകന്‍ കെ.സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. പ്രൊഫ. സി രവീന്ദ്രനാഥ് മറുപടി പ്രസംഗം നടത്തി.

Next Story

RELATED STORIES

Share it